scorecardresearch

വേണ്ടി വന്നാല്‍ അന്റാര്‍ട്ടിക്കയിലും ഓണം ആഘോഷിക്കും; മലയാളി ഡാ, വീഡിയോ

അന്റാര്‍ട്ടിക്കയില്‍ മൈനസ് 25 ഡിഗ്രി സെല്‍ഷ്യസിലായിരുന്നു ഒരു കൂട്ടം യുവാക്കളുടെ വ്യത്യസ്തമായ ഓണാഘോഷം

വേണ്ടി വന്നാല്‍ അന്റാര്‍ട്ടിക്കയിലും ഓണം ആഘോഷിക്കും; മലയാളി ഡാ, വീഡിയോ

കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് കൊണ്ടുപോയ ഓണം ഇത്തവണ മലയാളികള്‍ പലിശയടക്കം വീട്ടിയായിരുന്നു ആഘോഷിച്ചത്. മലയാളികളുള്ള ലോകത്തിന്റെ മുക്കിലും മൂലയിലും ഓണമെത്തി. അങ്ങ് അന്റാര്‍ട്ടിക്കയില്‍ വരെ! വെറുതെ ഭംഗിവാക്ക് പറയുന്നതല്ല, കാര്യമാണ്.

അന്റാര്‍ട്ടിക്കയില്‍ മൈനസ് 25 ഡിഗ്രി സെല്‍ഷ്യസിലായിരുന്നു ഒരു കൂട്ടം യുവാക്കളുടെ വ്യത്യസ്തമായ ഓണാഘോഷം. അത്തപ്പൂക്കളമില്ലാതെ പൂര്‍ണമാകില്ലല്ലൊ ഓണം. ഐസിന് മുകളില്‍ അതിഗംഭീരമായൊരു ഐസ് കളം കൊത്തിയെടുക്കുകയും ചെയ്തു അഞ്ചംഗ സംഘം.

അതിഗംഭീരമെന്നായിരുന്നു വീഡിയോ പങ്കുവച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചത്. അന്റാര്‍ട്ടിക്കയിലാണെങ്കിലും ഓണം ആഘോഷിക്കുന്നതില്‍ നിന്ന് ഇന്ത്യക്കാരെ തടയാന്‍ കഴിയില്ലെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

67,000 പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്. ഓണം ആഘോഷിക്കാനുള്ള യുവാക്കളുടെ ആവേശത്തെ വാനോളം പുകഴ്ത്തുകയാണ് നെറ്റിസണ്‍സും.

ചന്ദ്രനില്‍ ഓണം ആഘോഷിക്കുന്ന നാള്‍ ഒരുപാട് ദുരയല്ല, ഇതാണ് മല്ലു സ്പിരിറ്റ്, ഒരാള്‍ കമന്റ് ചെയ്തു. ക്രിയാത്മകമായ ഒന്ന്, ഇന്ത്യയിലെ എല്ലാ ഉത്സവങ്ങളുടെ കാര്യവും ഇങ്ങനെ തന്നെയാണ്, മറ്റൊരാള്‍ കുറിച്ചു. ലോകത്ത് എവിടെയാണെങ്കിലും ആഘോഷങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ മാറ്റി നിര്‍ത്താനാകില്ലെന്നായിരുന്നു ട്വിറ്ററിലുയര്‍ന്ന മറ്റൊരു അഭിപ്രായം.

ഏഷ്യാനെറ്റ് റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തിന്റെ 21-ാമത് അന്റാർട്ടിക് പര്യവേഷണ പദ്ധതിയുടെ ഭാഗമായി ഭാരതി ഗവേഷണ കേന്ദ്രത്തിലാണ് അഞ്ചുപേരും താമസിക്കുന്നത്. ഡോ ഷിനോജ് ശശീന്ദ്രൻ, അനൂപ് കെ സോമൻ, ആർ ആദിത്, ഡോ പി വി പ്രമോദ്, പോളി ബേബി ജോൺ എന്നിവരടങ്ങിയ സംഘമാണ് പൂക്കളമൊരുക്കിയത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Keralites celebrates onam in antarctica video