/indian-express-malayalam/media/media_files/zHiXXHfKUsoQKGQuZYc4.jpg)
ഉലകനായകൻ കമലഹാസനും മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയപ്പോൾ
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന 'കേരളീയം 2023' ആഘോഷത്തിന് ഗംഭീര തുടക്കം. സിനിമാ താരങ്ങളായ കമൽ ഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന എന്നിവർ പരിപാടിയിലെ മുഖ്യ ആകർഷണമായി. മുഖ്യമന്ത്രിക്കൊപ്പം കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും വ്യവസായികളായ എം എ യൂസഫലി, രവി പിള്ള, വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നിരുന്നു.
അധികാര വികേന്ദ്രീകരണത്തിലൂടെ ജനാധിപത്യത്തിൽ ജനകീയ പങ്കാളിത്തമുള്ള കേരള മാതൃക രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നായിരുന്നു കമൽഹാസൻ കൂട്ടിച്ചേർത്തത്. തന്റെ അഭിനയ യാത്രയിൽ കേരളം പ്രധാന പാഠശാലയായിരുന്നുവെന്നും കേരളം തനിക്ക് ഏറെ പ്രത്യേകതയുള്ള സ്ഥലമാണെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.
കേരളത്തിന്റെ ഒരുമയെ എല്ലാവരും മാതൃകയാക്കണമെന്നായിരുന്നു ചടങ്ങിൽ സംസാരിക്കുന്നതിനിടെ മമ്മൂട്ടി പറഞ്ഞത്. ജാതി-മതഭേദമന്യെ ഇവിടെ എല്ലാവരും ഒറ്റക്കെട്ടാണെന്നും മമ്മൂട്ടി പറഞ്ഞു. മലയാളിയായതിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ മോഹൻലാൽ തന്റെ സ്വന്തം നാടായ തിരുവനന്തപുരത്തെ കേരളീയത്തിന്റെ വേദിയായി തിരഞ്ഞെടുത്തതിൽ ഏറെ അഭിമാനമുണ്ടെന്നും പറഞ്ഞു.
കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്ന് മുഖ്യമന്തി പിണറായി വിജയന്‍ പറഞ്ഞു. ഇനി എല്ലാ വർഷവും കേരളീയം പരിപാടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളീയം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.