പോയവർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് കേരള പൊലീസ്. 2021 ൽ അക്രമങ്ങൾ തടയാൻ കേരള പൊലീസ് നടപ്പിലാക്കിയ പദ്ധതികളും സാമൂഹിക രംഗത്ത് നടത്തിയ സേവനങ്ങളും വീഡിയോയിൽ കാണിച്ചിട്ടുണ്ട്.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഓപ്പറേഷൻ P-Hunt, ഗാർഹിക പീഡനങ്ങൾക്കോ സ്ത്രീധന പീഡനങ്ങൾക്കോ ഇരയാകുന്നവർക്ക് പരാതിപ്പെടാൻ അപരാജിത ഓൺലൈൻ, ഓൺലൈൻ പണത്തട്ടിപ്പ് തടയാൻ കേരള പൊലീസിന്റെ കോൾ സെന്റർ, അക്രമ പ്രവർത്തനങ്ങൾ തടയാൻ ഓപ്പറേഷൻ കാവൽ തുടങ്ങി കേരള പൊലീസിന്റെ നേട്ടങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്.
ഉത്ര വധക്കേസ് അടക്കമുള്ള പ്രധാന കേസുകളിലെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ കഴിഞ്ഞതും നേട്ടമായി പൊലീസ് വിവരിക്കുന്നുണ്ട്.