സോഷ്യൽമീഡിയ റീൽസുകളുടെ കാലമാണിത്. ഡാൻസും പാട്ടും അഭിനയമൊക്കെ ഫെയ്സ്ബൂക്കിലും ഇൻസ്റാഗ്രാമിലുമൊക്കെ പങ്കുവച്ച് കയ്യടി നേടുന്ന നിരവധി പേരെ ഇപ്പോൾ കാണാൻ കഴിയും. ഇതിൽ ചിലരെങ്കിലും വൈറൽ താരങ്ങളായി മാറാറുണ്ട്. അങ്ങനെ, കിടിലൻ ഡാൻസ് വീഡിയോയുമായി സോഷ്യൽ മീഡിയയിലെ വൈറൽ താരമായി മാറിയിരിക്കുകയാണ് ഒരു യുവാവ്.
എറണാകുളം വൈപ്പിൻ സ്വദേശി അമൽ ജോൺ ആണ്പുതിയ വൈറൽ താരം. പറവൂർ ബസ് സ്റ്റാൻഡിൽ അപരിചിതരായ കുറെ ആളുകളുടെ മുന്നിൽ പൂക്കൾ ഷർട്ടും, വെള്ള പാന്റും, സൺഗ്ലാസും വെച്ച് വ്യത്യസ്തമായ ചുവടുകൾ വച്ചാണ് അമല സോഷ്യൽ മീഡിയയുടെ മനം കവർന്നത്. പറവൂർ ബസ് സ്റ്റാൻഡിലാണ് അമൽ ആടിത്തിമിർത്തത്.
ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിയിരിക്കുന്ന ബസിൽ നിന്ന് ചാടി ഇറങ്ങി, ബസ് കാത്തിരിക്കുന്നവർക്ക് മുന്നിലാണ് അമലിന്റെ ഡാൻസ്. ചുവടുകളും അമലിന്റെ വസ്ത്രവും ഡാൻസ് കാണുന്നവരുടെ നോട്ടവുമെല്ലാം സോഷ്യൽമീഡിയയിൽ ചിരിയുണർത്തുന്നുണ്ട്. പൊതുയിടത്ത് ഒരു മടിയും കൂടാതെ ഇങ്ങനെ ഡാൻസ് ചെയ്യുന്നതിന് നിരവധി പേരാണ് അമലിനെ അഭിനന്ദിക്കുന്നത്. എന്ത് ആതമവിശ്വാസമാണ് എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്.
‘ദോസ്ത്’ എന്ന ചിത്രത്തിലെ ‘മാരിപ്രാവേ മായപ്രാവേ’ എന്ന ഗാനത്തിനാണ് അമൽ ചുവടുവെക്കുന്നത്ത്. അമലിന്റെ സഹോദരനാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
അമലിന്റെ ആദ്യ വീഡിയോ അല്ല ഇത്, മാർക്കറ്റ്, വീട്, ബീച്ച് തുടങ്ങി വിവിധയിടങ്ങളിൽ നിന്നെടുത്ത രസകരമായ മറ്റു വിഡിയോകൾ അമലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കാണാം.
Also Read: ‘ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ് പതിവ്’; ആരാധികയുടെ ട്രോളിന് കയ്യടിച്ച് നവ്യ