നടൻ വിജയ്ക്ക് തമിഴകത്ത് മാത്രമല്ല കേരളത്തിലും ആരാധകർ ഒരുപാടുണ്ട്. വിജയ്യുടെ ചിത്രങ്ങൾക്ക് കേരളത്തിൽ വൻ വരവേൽപാണ് ആരാധകർ നൽകാറുളളത്. വിജയ് ആരാധനയിൽ താരത്തിന്റെ സ്റ്റൈൽ പിന്തുടരുന്നവരും ഒട്ടേറെ. ഇവിടെയിതാ വിജയ്യുടെ ശബ്ദം അനുകരിച്ച് താരമായിരിക്കുകയാണ് ഒരു കൊച്ചു മിടുക്കൻ.
ഫ്ലവേഴ്സ് ടിവിയിലെ കോമഡി ഉത്സവം പരിപാടിയിലാണ് ഏവരെയും ഞെട്ടിച്ചു കളഞ്ഞ കലാകാരന്റെ പ്രകടനം. പരിപാടിയിൽ ജഡ്ജിമാരിലൊരാളായ ജയസൂര്യ പോലും ചെക്കന്റെ പ്രകടനം കണ്ട് അമ്പരന്നു. തലൈവ സിനിമയിലെ വിജയ് രംഗമാണ് ഷോയിൽ അനുകരിച്ചത്. ജയസൂര്യയുടെ ആവശ്യപ്പെട്ടതിനെ തുടർന്ന് തെരി സിനിമയിൽ വിജയ് മലയാളം സംസാരിക്കുന്നതും അനുകരിച്ചു.