ലോകം മുഴുവൻ വാണക്രൈ വൈറസ് ആക്രമണ ഭീതിയിലായിരിക്കുന്പോൾ ഒരു കൂട്ടർ മാത്രം അതിനെ ആസ്വദിക്കുന്നുണ്ട്. മറ്റാരുമല്ല, നമ്മുടെ ട്രോളേഴ്സ് തന്നെ. കേരളത്തിലെ പഞ്ചായത്ത് ഓഫീസുകളിൽ വൈറസ് ആക്രമണം നടത്തിയതാണ് ട്രോളേഴ്സിനെ ചിന്തിപ്പിച്ചത്. പഞ്ചായത്ത് ഓഫീസുകളിൽ നിന്ന് പണം ലഭിക്കണമെങ്കിൽ ഹാക്കർമാർ എത്ര കടന്പകൾ കടക്കണെന്ന ചിന്ത മികച്ച ട്രോളുകൾക്കാണ് വഴിമരുന്നിട്ടത്.

ജനങ്ങളെ ഫൈനടപ്പിച്ച് മുടിപ്പിക്കുന്ന എസ്ബിഐയുടെ കന്പ്യൂട്ടറുകളിൽ കയറിപ്പറ്റിയ വൈറസുകളുടെ ദുര്യോഗവും ട്രോൾ വിഷയങ്ങളാകുന്നുണ്ട്. മലയാളിയുടെ കന്പ്യൂട്ടറിലെ വൈറസുകൾ കാരണം വാണാക്രൈയുടെ സർവർ വരെ അടിച്ചു പോയത്രെ!

എന്തായാലും മികച്ച പ്രതികരണമാണ് വൈറസ് വിഷയമാക്കിയ ട്രോളുകൾക്ക് നവമാധ്യമങ്ങളിൽ ലഭിക്കുന്നത്.
രസകരമായ ചില ട്രോളുകൾ കാണാം:

കടപ്പാട്:ഐസിയു, ട്രോൾ റിപ്പബ്ലിക്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ