scorecardresearch

പണമില്ലെങ്കിലും കല്യാണം കളറാക്കാം; നാസറിന്റെ ‘ഡ്രെസ് ബാങ്കി’ലേക്ക് വിട്ടോളു

2020 ലാണ് നാസര്‍ കല്യാണ വസ്ത്രങ്ങളുടെ സൗജന്യ വില്‍പ്പന ആരംഭിച്ചത്. ഇതുവരെ വിവിധ മതവിഭാഗങ്ങളിലുള്ള ആയിരത്തോളം പേര്‍ക്ക് വിവാഹ വസ്ത്രങ്ങള്‍ നല്‍കി

പണമില്ലെങ്കിലും കല്യാണം കളറാക്കാം; നാസറിന്റെ ‘ഡ്രെസ് ബാങ്കി’ലേക്ക് വിട്ടോളു

വിവാഹത്തിന് ഏറ്റവും മികച്ച വേഷം ധരിക്കണമെന്ന് ആഗ്രഹിക്കുന്നവരാകും കൂടുതല്‍ പേരും. എന്നാല്‍ എല്ലാവര്‍ക്കും വില കൂടിയ വസ്ത്രങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ അതിന് പരിഹാരം കാണുകയാണ് മലപ്പുറം സ്വദേശിയായ നാസര്‍ തൂത.

ഡ്രെസ് ബാങ്ക് എന്ന പേരില്‍ ഒരു ചെറിയ സ്ഥാപനം ആരംഭിച്ചിരിക്കുകയാണ് നാസര്‍. മണിക്കൂറുകള്‍ മാത്രം ഉപയോഗിച്ച കല്യാണ വസ്ത്രങ്ങള്‍ ശേഖരിച്ച് വില്‍ക്കുകയാണ് നാസര്‍. സൗജന്യമായാണ് നാസര്‍ വില്‍പ്പന നടത്തുന്നത്.

2020 ലാണ് നാസര്‍ കല്യാണ വസ്ത്രങ്ങളുടെ സൗജന്യ വില്‍പ്പന ആരംഭിച്ചത്. ഇതുവരെ വിവിധ മതവിഭാഗങ്ങളിലുള്ള ആയിരത്തോളം പേര്‍ക്ക് വിവാഹ വസ്ത്രങ്ങള്‍ നല്‍കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് ഇതില്‍ ഭൂരിഭാഗവം.

ഞങ്ങള്‍ക്ക് ലഭിക്കുന്ന വസ്ത്രങ്ങളെല്ലാം ഏറ്റവും പുതിയതാണ്. മണിക്കൂറുകള്‍ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് നല്‍കുന്നതിന് മുന്‍പ് ഡ്രൈ ക്ലീന്‍ ചെയ്യും. ഞങ്ങള്‍ കൊടുത്ത വസ്ത്രങ്ങള്‍ തിരിച്ചു ചോദിക്കാറില്ല. പക്ഷെ പലരും തിരിച്ചു തരാറുണ്ട്. വിപണിയില്‍ 5,000 രൂപ മുതല്‍ 50,000 രൂപ വരെയുള്ള വസ്ത്രങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്, നാസര്‍ ആവാസ് ദ വോയിസില്‍ സംസാരിക്കവെ വ്യക്തമാക്കി.

നോര്‍വീജിയന്‍ നയതന്ത്രജ്ഞനായ എറിക് സോല്‍ഹെയിമാണ് നാസറിന്റെ ഡ്രെസ് ബാങ്കിനെക്കുറിച്ചുള്ള വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവച്ചത്. വളരെ അത്യാവശ്യമുള്ള ഒരു സഹായമാണിതെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Kerala taxi drivers dress bank offers free wedding outfits to brides