/indian-express-malayalam/media/media_files/uploads/2023/09/Habeeb-Rahman.jpg)
വലുതാകുമ്പോൾ ഓട്ടക്കാരനാകാനും പൊലിസാകാനുമാണ് ആഗ്രഹമെന്നും ഹബീബ്
മഞ്ചേരി: സ്‌കൂളിലെ ഓട്ട മത്സരത്തിൽ വിസിലുയരും മുമ്പേ ഓടി താരമായി ഒന്നാം ക്‌ളാസുകാരൻ ഹബീബ് റഹ്മാന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മഞ്ചേരി വടക്കാങ്ങര എഎംയുപി സ്‌കൂളിലെ കായിക മേളയിലാണ് രസകരമായ സംഭവം. മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
സ്‌കൂളിലെ കായിക മേളയിൽ ഓട്ട മത്സരത്തിനിടെ വിസിലടിക്കുന്നതിന് മുമ്പേ കുഞ്ഞ് ഹബീബ് ഓട്ടം തുടങ്ങിയിരുന്നു. കൂട്ടത്തിലേറ്റവും ഇളയവനായ കുഞ്ഞായിരുന്നു അവൻ. ആദ്യ ഓട്ടത്തിൽ ഒന്നാമത് ഓടിയെത്തിയെങ്കിലും വീണ്ടും മത്സരം നടത്താൻ സ്കൂൾ അധികൃതർ തീരുമാനിച്ചു. എന്നാൽ രണ്ടാമത് നടത്തിയ യഥാർത്ഥ മത്സരത്തിലും ഒന്നാമതായി ഓടിയെത്തി കാണികളെ ഞെട്ടിച്ചത് അവൻ തന്നെയായിരുന്നു.
അധ്യാപകരിൽ ഒരാളാണ് ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പിന്നീടാണ് വിദ്യാഭ്യാസ മന്ത്രിയും ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെക്കുന്നത്. നീ വിസിലടിക്കുന്നതിന് മുമ്പ് ഓടണമെന്ന് ഒരു ടീച്ചർ എന്നോട് പറഞ്ഞിരുന്നുവെന്നും അപ്പോഴാണ് ഞാനോടിയതെന്നും കുട്ടിത്താരം പറഞ്ഞു. താരമായതോടെ നിരവധി സമ്മാനങ്ങൾ ഹബീബിനെ ഇപ്പോൾ തേടിയെത്തുന്നുണ്ട്. രണ്ട് ട്രോഫി, ഒരു ഫുട്ബോൾ, വസ്ത്രങ്ങൾ, പേന എന്നിവയൊക്കെ സമ്മാനമായി കിട്ടിയിട്ടുണ്ടെന്നും ഹബീബ് ആവേശത്തോടെ പറയുന്നു.
ബാപ്പയും ഉമ്മയും അനിയത്തിയും ഉൾപ്പെടുന്ന ചെറിയ കുടുംബമാണ് ഹബീബിന്റേത്. വലുതാകുമ്പോൾ ഓട്ടക്കാരനാകാനും പൊലിസാകാനുമാണ് ആഗ്രഹമെന്നും ഹബീബ് മാധ്യമങ്ങളോട് മനസ് തുറന്നു. വലുതാകുമ്പോൾ പൊലിസാകണമെന്നും പ്രസംഗിക്കണമെന്നും വലിയ ആളാകണമെന്നും അവൻ പറയാറുണ്ടെന്ന് ഹബീബിന്റെ ഉമ്മ സാജിറ പറഞ്ഞു.
അവനേക്കാൾ വലിയ കുട്ടികളുടെ ഇടയിൽ നിന്നും ഓട്ടമത്സരത്തിൽ മകൻ ജയിച്ചതിൽ സന്തോഷമുണ്ടെന്നും ഉപ്പ കുന്നുമ്മൽ മുഹമ്മദ് പറഞ്ഞു. പയ്യനാട് മുക്കം സ്വദേശികളായ സാജിറയുടേയും കുന്നുമ്മൽ മുഹമ്മദിന്റേയും മകനാണ് ഹബീബ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us