scorecardresearch

10 ദിവസം എംഎൽഎ, പിന്നാലെ രാജി; കേരള രാഷ്ട്രീയത്തിലെ ആ റെക്കോർഡ് ഇന്നും സി. ഹരിദാസിന്

10 ദിവസത്തെ എംഎൽഎ പദവിയിൽ തുടങ്ങി, പിന്നീട് രാജ്യസഭാ അംഗം വരെയായി മാറിയ ഹരിദാസിന്റെ രാഷ്ട്രീയ ജീവിതം ആവേശകരവും അത്രമേൽ നാടകീയവുമാണ്

10 ദിവസത്തെ എംഎൽഎ പദവിയിൽ തുടങ്ങി, പിന്നീട് രാജ്യസഭാ അംഗം വരെയായി മാറിയ ഹരിദാസിന്റെ രാഷ്ട്രീയ ജീവിതം ആവേശകരവും അത്രമേൽ നാടകീയവുമാണ്

author-image
Trends Desk
New Update
C Haridas

ചിത്രം: ഫേസ്ബുക്ക്

കേരള നിയമസഭയുടെ ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളാൽ എഴുതപ്പെട്ട ഒന്നല്ലെങ്കിലും, സവിശേഷമായ ഒരു റെക്കോർഡ് ഇന്നും കോൺഗ്രസ്സ്‌ നേതാവ് സി. ഹരിദാസിന്റെ പേരിലുണ്ട്. ഏറ്റവും കുറഞ്ഞ കാലം എംഎൽഎ പദവി അലങ്കരിച്ച വ്യക്തിയാണ് സി. ഹരിദാസ്. വെറും 10 ദിവസത്തെ ആ എംഎൽഎ പദവിയിൽ തുടങ്ങി, പിന്നീട് രാജ്യസഭാ അംഗം വരെയായി മാറിയ ഹരിദാസിന്റെ രാഷ്ട്രീയ ജീവിതം ആവേശകരവും അത്രമേൽ നാടകീയവുമാണ്. ഹരിദാസിന്റെ രാഷ്ട്രീയ ജീവിതം പറയുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

Advertisment

1980-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് സി. ഹരിദാസ് എന്ന പൊന്നാനിക്കാരൻ നിലമ്പൂരിൽ അങ്കത്തിനിറങ്ങുന്നത്. അന്ന് കോൺഗ്രസിലെ പിളർപ്പിനെത്തുടർന്ന് ആന്റണി കോൺഗ്രസിന്റെ (കോൺഗ്രസ് യു) സ്ഥാനാർത്ഥിയായാണ് അദ്ദേഹം മത്സരിച്ചത്. എതിരാളി മറ്റാരുമായിരുന്നില്ല, അന്നത്തെ കോൺഗ്രസ് ഐ സ്ഥാനാർത്ഥി ടി.കെ ഹംസ.

ശക്തമായ പോരാട്ടത്തിനൊടുവിൽ ഹംസയെ 6,423 വോട്ടുകൾക്ക് പരാജയപ്പെടുത്തി ഹരിദാസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980 ഫെബ്രുവരി 15-ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎയായി ചുമതലയേറ്റു. എന്നാൽ ആ വിജയാഘോഷങ്ങൾ നീണ്ടുനിന്നില്ല.

അന്ന് തിരഞ്ഞെടുപ്പിൽ ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ആര്യാടൻ മുഹമ്മദിനെ ഇടതുപക്ഷ പിന്തുണയുള്ള നായനാർ മന്ത്രിസഭയിൽ മന്ത്രിയാക്കിയിരുന്നു. മന്ത്രിസ്ഥാനം നിലനിർത്താൻ ആറുമാസത്തിനുള്ളിൽ ആര്യാടൻ എംഎൽഎയായി തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ടായിരുന്നു.ആര്യാടന്  വേണ്ടി സുരക്ഷിതമായ ഒരു മണ്ഡലം തേടിയ കോൺഗ്രസ് നേതൃത്വം ഒടുവിൽ നിലമ്പൂർ തിരഞ്ഞെടുത്തു.

പാർട്ടിയുടെ തീരുമാനത്തിന് മുന്നിൽ മറുവാക്കില്ലാതെ, തന്റെ വിജയത്തിന്റെ പത്താം ദിവസം (ഫെബ്രുവരി 25, 1980) സി. ഹരിദാസ് എംഎൽഎ സ്ഥാനം രാജിവെച്ചു. അതിന് പകരമായി അതേവർഷം തന്നെ അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കാൻ പാർട്ടി തീരുമാനിച്ചു. 1980 മുതൽ 1986 വരെ സി. ഹരിദാസ് രാജ്യസഭയിൽ കേരളത്തെ പ്രതിനിധീകരിച്ചു. 2000 മുതൽ 2005 വരെ തന്റെ നാടായ പൊന്നാനി നഗരസഭയുടെ ചെയർമാനായും സേവനം കാഴ്ചവെച്ചു. പ്രായത്തിന്റെ പരിമിതകളെ മാറ്റിവെച്ച് കഴിഞ്ഞ വർഷം, ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനായി നിലമ്പൂർ മണ്ഡലത്തിൽ സി. ഹരിദാസ് പ്രചാരണത്തിനിറങ്ങിയതും വാർത്തകളിൽ ഇടംനേടി.

Read More: 'കടലാമയ്ക്കൊപ്പം'; ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ ട്രോൾ മഴ

Congress Mla Nilambur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: