scorecardresearch
Latest News

‘ബലേഭേഷ്’, വ്യത്യസ്തമായ ഒരു വീഡിയോയുമായി കേരള പൊലീസ്

ട്രാഫിക് നിയമങ്ങളെ കുറിച്ച്‌ അവബോധമുണ്ടാക്കാൻ പൊലീസ് പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

Kerala police, Prem Nazir

സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ഇന്ന് കേരളാ പൊലീസ്. ജനങ്ങൾക്ക് അറിയിപ്പു നൽകുന്നതിന് പുറമെ സോഷ്യൽ മീഡിയയുടെ പൾസ് അറിഞ്ഞുകൊണ്ടുള്ള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. ചില പോസ്റ്റുകൾ കേരളവും കടന്ന് വൈറലായിട്ടുണ്ട്.

ഇപ്പോഴിതാ ട്രാഫിക് നിയമങ്ങളെ കുറിച്ച്‌ അവബോധമുണ്ടാക്കാൻ പൊലീസ് പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.പ്രേം നസീറിന്റെ പഴയ ഒരു ചിത്രത്തിലെ ദൃശ്യങ്ങൾ ഉപയോഗിച്ചു പെഡസ്ട്രിയൻ ക്രോസ്സിംഗിൽ വാഹനങ്ങൾ നൽകരുതെന്ന അറിയിപ്പ് നൽകുകയാണ് കേരള പൊലീസ്.

പെഡസ്ട്രിയൻ ക്രോസ്സിംഗിന് മുകളിൽ കൊണ്ടുവന്നു നിർത്തുന്ന വാഹനങ്ങളെ പ്രേം നസീറിന്റെ ഡയോലോഗുകളിലൂടെ പിന്നോട്ട് മാറ്റി വാഹനങ്ങൾ അവിടെ നിർത്താൻ പാടില്ലെന്ന സന്ദേശം നൽകുകയാണ് വീഡിയോ. ചില നിർദേശങ്ങളും വീഡിയോക്ക് ഒപ്പം കേരള പൊലീസ് നൽകുന്നു.

സീബ്രാ ക്രോസ്സ് ഉണ്ടെന്നുള്ള റോഡ് സിഗ്നൽ കണ്ടാൽ ഉടനെ വാഹനം വേഗത കുറച്ച് വാഹനം സീബ്രാ ക്രോസ്സിന് മുമ്പായുള്ള സ്റ്റോപ്പ് ചെയ്യാനുള്ള റോഡ് മാർക്കിംഗിൽ നിർത്തണം. പെഡസ്ട്രിയൻ ക്രോസ്സിംഗിലൂടെ റോഡ് ക്രോസ്സ് ചെയ്യാൻ കാൽനടക്കാരെയും, വീൽ ചെയറിൽ പോവുന്നവരെയും മറ്റും അനുവദിക്കുക. ക്രോസ്സിംഗിൽ ആരും തന്നെ ഇല്ലായെങ്കിൽ മാത്രം വാഹനം മുന്നോട്ട് എടുക്കുക. ട്രാഫിക് കൺട്രോൾ സിഗ്നൽ ഉള്ള ഇടങ്ങളിൽ ‘സ്റ്റോപ്പ്’ ലൈനിന് പിറകിലായി മാത്രമേ വാഹനം നിർത്താവൂ. ‘സ്റ്റോപ്പ്’ ലൈൻ മാർക്ക് ചെയ്തിട്ടില്ലെങ്കിലോ, അത് മാഞ്ഞ് പോയിട്ടുണ്ടെങ്കിലോ പെഡസ്ട്രിയൻ ക്രോസിങ്ങിന് പിറകിലായി മാത്രം വാഹനം നിർത്തുക. ഇനി പെഡസ്ട്രിയൻ ക്രോസിംഗ് മാർക്ക് ചെയ്തിട്ടില്ലെങ്കിൽ വാഹനം പ്രൈമറി ട്രാഫിക്ക് സിഗ്നലിൽ നിർത്തിയിടണം.

ഗ്രീൻ സിഗ്നൽ ഓൺ ആയാലും പെഡസ്ട്രിയൻ ക്രോസിംഗിൽ ആരും ഇല്ലെങ്കിൽ മാത്രമേ വാഹനം മുന്നോട്ട് എടുക്കാൻ പാടുള്ളൂ. ‘ഗീവ് വേ’ അടയാളത്തിന് മുമ്പായി പെഡസ്ട്രിയൻ ക്രോസ്സിംഗ് ഇല്ലെങ്കിൽ പോലും അവിടെ കാൽ നടയാത്രക്കാനാണ് മുൻഗണന. വാഹനം മുന്നോട്ട് എടുക്കാനാവാത്ത വിധം റോഡിൽ ട്രാഫിക് ബ്ലോക്കിൽ പെട്ടാൽ യാതൊരു കാരണവശാലും പെഡസ്ട്രിയൻ ക്രോസ്സിംഗിൽ നിർത്തിയിടരുത്. എന്നിങ്ങനെയാണ് നിർദേശങ്ങൾ.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കേരള പൊലീസിന് ഫെയ്‌സ്ബുക്കിൽ മാത്രം 1.8 മില്യൺ ഫോളോവെഴ്‌സാണ് ഉള്ളത്. ലോക്ക്ഡൗൺ സമയത്തും മറ്റും കേരള പൊലീസ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ച പോസ്റ്റുകൾ ആഗോള ശ്രദ്ധനേടിയിരുന്നു.

Also Read: ‘സിങ്കപ്പെണ്ണേ’; ഫുട്‍ബോൾ ആരാധകരുടെ മനം കവർന്ന് ഒരു മലയാളി പെൺകുട്ടി, വീഡിയോ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Kerala police video on traffic rules with prem nazir dialogues