അടിക്കുറിപ്പ് മത്സരവുമായി പൊലീസ്; രസകരമായ കമന്റുകളുമായി മലയാളികൾ

നിരവധി പേരാണ് ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായി എത്തുന്നത്

സമൂഹ മാധ്യമങ്ങളിൽ രണ്ടു മൂന്ന് വർഷമായി കേരള പൊലീസ് വളരെ സജീവമാണ്. ജനങ്ങൾക്ക് അറിയിപ്പു നൽകുന്നതിന് പുറമെ സോഷ്യൽ മീഡിയയുടെ പൾസ് അറിഞ്ഞുകൊണ്ടുള്ള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും പതിവാണ്. ചില പോസ്റ്റുകൾ കേരളവും കടന്ന് വൈറലായിട്ടുണ്ട്. അതുപോലെ കേരള പൊലീസിന്റെ മറ്റൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ജീപ്പിലിരിക്കുന്ന പൊലീസുകാരന് മുന്നിൽ ഇരുകാലിൽ നിൽക്കുന്ന നായയുടെ ചിത്രമാണ് വൈറലാകുന്നത്. ‘അടുകുറിപ്പ് നൽകി സമ്മാനം നേടൂ’ എന്ന ക്യാപ്‌ഷൻ നൽകിയാണ് പൊലീസ് ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവച്ചത്. അടിക്കുറിപ്പുകൾ കമന്റായി രേഖപ്പെടുത്താനാണ് പൊലീസ് പറഞ്ഞിരിക്കുന്നത്.

അതോടെ നിരവധി പേരാണ് ചിത്രത്തിന് അടിക്കുറിപ്പ് എന്ന പോലെ കമന്റുകൾ ചെയ്തിരിക്കുന്നത്. പൊലീസ് പരിശോധനകളുടെ അനുഭവങ്ങൾ തന്നെയാണ് ഓരോരുത്തർ കമന്റായി പങ്കുവക്കുന്നതെന്ന് തോന്നും. “എഴുതല്ലെ സാറെ, മാസ്ക് വെച്ചോളാം”, “കച്ചവടം നടത്തി കുടുംബം പോറ്റാനൊന്നും പോകുന്നതല്ല സാറേ.. ബിവറേജിനു മുന്നിൽ ക്യൂ നിൽക്കാനാ.. ദയവു ചെയ്ത്‌ ഫൈൻ അടിക്കരുത്‌..” എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് പോസ്റ്റിനു കീഴെ വന്നിരിക്കുന്നത്.

“സാറേ… നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാൽ ഞാൻ പൊളിക്കും, ആ ജർമ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ… കഞ്ചാവിന്റെ മണം ഞാൻ പെട്ടെന്ന് പിടിച്ചെടുക്കും.. എന്നെ പോലീസിലെടുക്കു പ്ലീസ്..” എന്ന ഷെഫ് സുരേഷ് പിള്ളയുടെ കമന്റിന് ഏകദേശം പതിനായിരം ലൈക്കാണ് ഇതിനോടകം ലഭിച്ചത്.

പൊലീസിനെ കുറിച്ചുള്ള വിമർശനങ്ങളും ലോക്ക്ഡൗൺ കാലത്തെ സാധാരണക്കാരുടെ ബുദ്ധിമുട്ടുകളുമെല്ലാം അടികുറിപ്പിലൂടെ ജനങ്ങൾ പങ്കുവെക്കുന്നുണ്ട്. പൊലീസിനെ ട്രോളുന്ന കമന്റുകൾ ഇടുന്ന വിരുതന്മാരെയും കമന്റ് ബോക്സിൽ കാണാം.

Also Read: അവസാന ചിരി മണിയാശാന്, തോല്‍വി സമ്മതിച്ച് കടകംപള്ളി; കോപ്പയില്‍ നേതാക്കള്‍

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Kerala police facebook post caption contest viral comments

Next Story
യൂട്യൂബിൽ വൈറലായി റേച്ചലിന്റെ വിവാഹചിത്രങ്ങൾ; വീഡിയോ കാത്തിരിക്കുന്നുവെന്ന് പേളി ഫോളോവേർസ്Rachel Maaney, Rachel Maaney Wedding photos,Rachel Maaney Wedding, Rachel Maaney Marriage, Pearle Maaney, Pearle Maaney photos, Pearle Maaney Fashion photos, പേളി മാണി, Pearle Maaney sister, Rachel Maaney, റേച്ചൽ മാണി, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം, IE Malayalam, Indian express Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com