കേരളത്തില്‍ സോഷ്യല്‍ മീഡിയ ഊര്‍ജ്ജിതമായും ഫലപ്രദമായും ഉപയോഗിക്കുന്നവരില്‍ മുന്‍പന്തിയിലാണ് കേരള പോലീസ്. ട്രോളുകളിലൂടെയും രസകരമായ ‘കൌണ്ടര്‍’ കമന്റുകളിലൂടെയും വലിയ ജനപ്രീതിയാര്‍ജ്ജിച്ചിരിക്കുകയാണ് ‘മാമന്‍’ എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ആ പേജിന്റെ ‘പോസ്റ്റ് മുതലാളി.’
അപ്പപ്പോഴുള്ള സോഷ്യല്‍ ട്രെന്‍ഡുകള്‍ നിരീക്ഷിച്ചാവും പല ട്രോളുകളും ആവിഷ്ക്കരിക്കപ്പെടുന്നത്. ‘എന്‍ജോയ് എന്‍ചാമി’ എന്ന, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഗാനത്തെ അനുകരിച്ചുള്ള ഈണം ചേര്‍ത്ത ഒരു കോവിഡ് ബോധവല്‍ക്കരണ വീഡിയോ ആണ് ഇപ്പോള്‍ പ്രചാരം നേടുന്നത്. വീഡിയോയ്ക്കൊപ്പം തന്നെ അതില്‍ വരുന്ന കമന്റുകളും, എന്നത്തേയും പോലെ ഏറെ രസകരമാണ്.
‘മാസ്ക്ക് വയ്ക്കാത്തതിന് പിടിച്ച് അകത്ത് ഇട്ടേക്കുന്ന ഞങ്ങളുടെ പ്രിയ കവി പച്ചാളം ഭാസിയെ കൊണ്ട് തന്നെ ഇത് എഴുതിച്ചു വൈറൽ ആക്കി അല്ലേ നിങ്ങൾ?,’; ‘ഇവരെ സിനിമാ ലോകത്തേക്ക് ക്ഷണിക്കാൻ ആരുമില്ലേ ഇവിടെ..,’ ‘എജ്ജാതി എഡിറ്റിങ് എങ്ങിനെ സാധിക്കുന്നു പോലിസ് മാമാ ഇതൊക്കെ?,’ ‘PSC യിൽ ഏത് കാത്തഗറിയിലാണ് ഈ പണി കിട്ടാൻ എഴുതേണ്ടത്, എല്ലാ സമയവും ഫേസ്ബുക്കിൽ,’ ‘ഇത് edit ചെയ്ത ആ എഡിറ്റിങ് സിമ്മം ആരാണാവോ,’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
Read Here: വൈറൽ ആയി പോലീസ് സോഷ്യൽ മീഡിയയുടെ പുതിയ ബോധവൽക്കരണ വീഡിയോ സോങ്