/indian-express-malayalam/media/media_files/2026/01/06/moto-gp-kerala-2026-01-06-13-21-08.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
സ്പെയിനിലെയും ഇറ്റലിയിലെയും തകർപ്പൻ ട്രാക്കുകളിൽ ഓടിച്ചു മടുത്ത വിദേശ റേസർമാർ നേരെ വണ്ടി വിട്ടത് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കാണ്. കേൾക്കുമ്പോൾ അല്പം ഞെട്ടൽ തോന്നാമെങ്കിലും, കേരളത്തിലെ കുഞ്ഞൻ റോഡുകളിലൂടെയും പാടശേഖരങ്ങളിലൂടെയുമെല്ലാം പാഞ്ഞുനടക്കുന്ന റേസിങ് ബൈക്കുകളുടെ എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
കുണ്ടും കുഴിയും നിറഞ്ഞ പഞ്ചായത്ത് റോഡുകളിലൂടെയും, പച്ചപ്പട്ടുടുത്ത പാടശേഖരങ്ങൾക്ക് നടുവിലൂടെയും ശരവേഗത്തിൽ മോട്ടോ ജിപി ബൈക്കുകൾ പായുന്ന കാഴ്ചയാണ് വീഡിയോയിൽ ഒരുക്കിയിരിക്കുന്നത്. അടുത്തെങ്ങും നടക്കാൻ സാധ്യതയില്ലാത്ത മോട്ടോ ജിപിക്ക് കേരളത്തിന്റെ നാടൻ പശ്ചാത്തലം നൽകിയതു തന്നെയാണ് വീഡിയോയിലെ ഹൈലൈറ്റ്.
Also Read: ഇനി ഏതു നീലിയും വിറയ്ക്കും; 'കത്തനാറി'ൽ മോഹൻലാലിന്റെ കാമിയോ?
ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ "yuhab" എന്ന അക്കൗണ്ടാണ് പങ്കുവച്ചിരിക്കുന്നത്. രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്കു ലഭിക്കുന്നുണ്ട്.
Also Read: "ചതിക്ക് ചതി, അതാണ് മ്ലാത്തി ചേട്ടത്തിയുടെ നിലപാട്"; വൈറലായി 'എക്കോ'യുടെ പുതിയ ക്ലൈമാക്സ്; വീഡിയോ
അതേസമയം, മൂന്നാറിലെ തേയില തോട്ടങ്ങൾക്കു നടുവിലൂടെ കുതിച്ചുപായുന്ന എഫ് 1 കാറുകളുടെ എഐ വീഡിയോയും അടുത്തിടെ ശ്രദ്ധനേടിയിരുന്നു. മൂന്നാറിലെ ഗ്യാപ് റേഡിലൂടെ കുതിച്ചു പായുന്ന എഫ് 1 കാറുകളെയാണ് വീഡിയോയിൽ കാണാനാവുക. മഴയത്ത് കോടമഞ്ഞിലൂടെ കുതിച്ചുപായുന്ന കാറുകളും റേസ് കാണാനെത്തിയ ആളുകളുമെല്ലാം വീഡിയോയിൽ ഉണ്ട്.
Read More:'ഇവിടെ ഏത് റോളും പോകും'; പ്രേമത്തിലെ ജോർജായി മോഹൻലാൽ, മലരായി ശോഭന; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us