Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

യുകുലെലെ വായിച്ച് പാടുന്ന അമ്മക്ക് കട്ട സപ്പോർട്ടുമായി കുഞ്ഞു മോൾ; വൈറലായി വീഡിയോ

കോഴിക്കോട് ചേളാരി സ്വദേശിനിയായ അഞ്ജന മഠത്തിൽ തന്റെ കുഞ്ഞുമോളോടൊപ്പം യുകുലെലെയും വായിച്ച് പാടുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്

ആറുമാസത്തെ പരിശീലനം കൊണ്ട് പഠിച്ച യുകുലെലെയും വായിച്ച് പാടുന്ന അമ്മ, തൊട്ടരികിൽ ഇരുന്ന് ആസ്വദിച്ച് പാടി അമ്മക്ക് കട്ട സപ്പോർട്ട് നൽകുന്ന കുഞ്ഞു മോൾ. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന കുഞ്ഞു വീഡിയോയിലെ രംഗമാണിത്. കോഴിക്കോട് ചേളാരി സ്വദേശിനിയായ അഞ്ജന മഠത്തിൽ തന്റെ കുഞ്ഞുമോളോടൊപ്പം യുകുലെലെയും വായിച്ച് പാടുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

യുകുലെലെയിലെ തന്റെ ആദ്യ ശ്രമമാണെന്നും കുഞ്ഞിനെയും വെച്ച് ആറ് മാസം കൊണ്ടാണ് താൻ ഇത് പഠിച്ചതെന്നും ക്യാപ്‌ഷൻ നൽകി അഞ്ജന പങ്കുവെച്ച വീഡിയോ ദിവസങ്ങൾക്കുളളിൽ ഫേസ്ബുക്കിൽ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ കേരളത്തിന് പുറമെ നിന്നുള്ളവരുടെ കമന്റുകളും വിഡിയോയിൽ നിറയുന്നുണ്ട്.

Read Also: പ്രാർത്ഥനകൾ വിഫലമായി; നൊമ്പരമായി അശ്വതിയുടെ​ അവസാന വാക്കുകൾ

കുഞ്ഞിന്റെ പാട്ടിൽ മതിമറന്നാണ് പകുതിയിലധികം കമന്റുകളും. പാട്ടിനൊപ്പം താളം പിടിച്ച് ആസ്വദിച്ച് പാടുന്ന കുഞ്ഞിനാണ് അമ്മയേക്കാൾ ആരാധകർ. 2016ൽ റിലീസ് ചെയ്ത ഹിന്ദിയിലെ തമാശ എന്ന ചിത്രത്തിലെ എ.ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ച് അർജിത് സിങ്ങും അൽക്ക യാഗ്നിക്കും ചേർന്ന് പാടിയ ‘അഗർ തും സാത്ത് ഹോ’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് പാടി മനോഹരമാക്കിയിരിക്കുന്നത്.

ഇതുവരെ രണ്ട് ലക്ഷത്തിലധികം പേർ ഫേസ്ബുക്കിൽ വീഡിയോ കണ്ടിട്ടുണ്ട്. പതിനായിരത്തിലധികം പേർ വീഡിയോ ലൈക്ക് ചെയ്യുകയും നാലായിരത്തിലധികം പേർ വീഡിയോ പങ്കുവെക്കുകയും ചെയ്തു. വീഡിയോയിലെ കമന്റുകൾ പറയുന്നത് അമ്മയും മകളും കേരളത്തിൽ മാത്രമല്ല ഇന്ത്യ മുഴുവൻ വൈറലായി എന്നാണ്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Kerala mother and child singing video goes viral

Next Story
പ്രാർത്ഥനകൾ വിഫലമായി; നൊമ്പരമായി അശ്വതിയുടെ​ അവസാന വാക്കുകൾSulthan Bathery Taluk Government Hospital lab technician aswathy , Sulthan Bathery Taluk Government Hospital lab technician aswathy, aswathy last video, അശ്വതി കോവിഡ്, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com