360 ഡിഗ്രി ക്യാമറകളും പ്രോക്സിമിറ്റി സെൻസറുകളും പോലുള്ള സാധാരണ ടെക് ആഢംബരങ്ങൾ ഒന്നും ഇല്ലാതെ സമാന്തര പാർക്കിങ് എന്നത് വളരെ ശ്രമകരമായ ജോലിയാണ്. എന്നാൽ ഈ ഡ്രൈവർക്ക് ഇതെല്ലാം ഒരു പൂ പറിക്കുന്നത് പോലെ ഈസിയാണ്. മലയാളിയായ ഡ്രൈവറുടെ കാർപാർക്കിങ് കഴിവ് കണ്ട് അത്ഭുതപ്പെടുകയാണ് നെറ്റിസൻസ്.

നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ വൈറലായ ഒരു വീഡിയോയിൽ, നടപ്പാതയുടെ അടുത്തുള്ള ഇടുങ്ങിയ സ്ഥലത്ത് പാർക്ക് ചെയ്തിരിക്കുന്ന ഒരു വാഹനത്തിലേക്ക് ഇയാൾ നടക്കുന്നത് കാണാം.

വാഹനം നീക്കാൻ അധിക സ്ഥലമില്ലാത്തതിനാൽ ഇത് വളരെ ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും, അസാധ്യമായ ധൈര്യത്തോടെ നിന്ന് അയാൾ വാഹനം സുഗമമായി കൈകാര്യം ചെയ്യുന്നു.

Read in English: ‘This should be on his CV’: Man’s parking skills leave netizens impressed

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook