/indian-express-malayalam/media/media_files/uploads/2023/09/Onam-Bumper-Trolls.jpg)
12 കോടിക്ക് 50 കോടിയുടെ പ്ലാനിംഗുമായി മലയാളികൾ
ഏതു വിശേഷാവസരങ്ങളെയും ട്രോളാക്കി മാറ്റാനും ആഘോഷിക്കാനും ഏറെ താൽപ്പര്യമുള്ളവരാണ് മലയാളികൾ. കേരളം കഴുത്തറ്റം വെള്ളത്തിൽ മുങ്ങിയ പ്രളയകാലത്തും, വീട്ടിൽ നിന്നു പുറത്തിറങ്ങാൻ പോലും നിവർത്തിയില്ലാത്ത രീതിയിൽ കോവിഡ് മനുഷ്യരെ വീടിനകത്ത് തളച്ചിട്ടപ്പോഴുമൊക്കെ മലയാളികളുടെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴക്കാലമായിരുന്നു.
കേരളക്കര ഒന്നാകെ കാത്തിരിക്കുന്ന ഓണം ബംപർ നറുക്കെടുപ്പ് അടുക്കുമ്പോഴും സോഷ്യൽ മീഡിയ ചിരിപ്പൂരം ഒരുക്കുകയാണ്. ഓണം ബംപറുമായി ബന്ധപ്പെട്ട് രസകരമായ ട്രോളുകളും പോസ്റ്റുകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.
'കിലുകിൽ പമ്പരം' എന്ന ചിത്രത്തിലെ ''തലവരക്കൊരു തിളക്കം വച്ചപ്പോ കിടച്ച സൗഭാഗ്യം ഇത് ശനി ദശയുടെ ഒടുക്കം കിട്ടിയ സാക്ഷാൽ രാജയോഗം,'' എന്ന ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ജയറാമിന്റെയും ജഗതിയുടെയും വീഡിയോ ആണ് ഇക്കൂട്ടത്തിൽ ശ്രദ്ധേയമാവുന്നത്. 'ലേ ഓണം ബംപർ എടുത്ത ഞാനും ചങ്കും' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
12 കോടിക്ക് 50 കോടിയുടെ പ്ലാനിംഗ്
അങ്ങനെ നമ്മൾ പണക്കാർ ആവുകയാണ് സുഹൃത്തുക്കളെ...
എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്.
Kerala Lottery Onam Bumper BR 93 Result keralalotteries.com Draw Date
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് സെപ്റ്റംബർ 20 ബുധനാഴ്ചയാണ്. 25 കോടിയാണ് ഓണം ബംപർ ഫസ്റ്റ് പ്രൈസ്.
തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ സമ്മാന ഘടനയിലും ഇത്തവണ മാറ്റങ്ങളുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു നോക്കുമ്പോൾ ഇത്തവണ സമ്മാനത്തുക കൂടുതലാണ്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. പൊതുജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ച ശേഷമാണ് ലോട്ടറിയുടെ സമ്മാന ഘടനയില്‍ മാറ്റം വരുത്തിയത്.
ഇത്തവണ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. കഴിഞ്ഞ വർഷം ഒരാള്‍ക്ക് 5 കോടിയായിരുന്നു രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകള്‍ക്ക് നല്‍കും. കഴിഞ്ഞ തവണ ഒരു കോടി വീതം 10 പേര്‍ക്കാണ് മൂന്നാം സമ്മാനമായി നല്‍കിയത്. ഇത്തവണ നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേര്‍ക്കും നല്‍കും. ഇവയ്ക്കു പുറമേ 5000, 2000,1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ 500 രൂപയാണ് ടിക്കറ്റ് നിരക്ക്.
71.5 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റുപോയത്. സർവകാല റെക്കോർഡ് ആണിത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.