/indian-express-malayalam/media/media_files/2025/12/13/udf-victory-2025-12-13-11-45-27.jpg)
യുഡിഎഫ് വിജയാഘോഷം
കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തേരോട്ടം. കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെല്ലാം യുഡിഎഫ് ആധിപത്യമാണ്. എൽഡിഎഫിന്റെ പല സിറ്റിങ് സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്. 2020ൽ ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 550 ഇടങ്ങളിൽ ഇടതുതേരോട്ടമായിരുന്നു. 342- ഇടങ്ങളിൽ യുഡിഎഫ് അധികാരം നേടിയപ്പോൾ 27 പഞ്ചായത്തുകളിൽ ബിജെപി അധികാരം പിടിച്ചെടുത്തു.
Also Read: സംസ്ഥാനത്ത് യുഡിഎഫ് തേരോട്ടം, അടിപതറി എൽഡിഎഫ്
തദ്ദേശ തിരഞ്ഞെടുപ്പ് ഗൂഗിൾ ട്രെൻഡിങ്ങിലും ഇടം പിടിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് ഗൂഗിളിൽ തിരഞ്ഞെടുപ്പ് ഫലം തിരഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപതിനായിരത്തിലധികം പേരാണ് ഗൂഗിളിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അറിയാൻ തിരഞ്ഞത്.
Also Read: കുന്നത്തുനാട്ടിൽ അടിതെറ്റി ട്വന്റി 20; കിഴക്കമ്പല്ലത്ത് വിജയം
/filters:format(webp)/indian-express-malayalam/media/media_files/2025/12/13/kerala-local-body-2025-12-13-12-17-20.jpg)
ഇന്നു രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണൽ തുടങ്ങിയത്. തപാൽ വോട്ടുകള്‍ ആദ്യമെണ്ണിയത്. തുടർന്നാണ് തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിയത്. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഒരുക്കിയിരുന്നത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലുമാണ് എണ്ണിയത്. തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനങ്ങളില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മിതത്വം പാലിക്കണമെന്ന് നിർദേശമുണ്ട്.
Also Read: ഇടതുകോട്ടകളെ ഞെട്ടിച്ച് കണ്ണൂർ നഗരത്തിൽ യുഡിഎഫ് തേരോട്ടം
തദ്ദേശ തിരഞ്ഞെടുപ്പിലെ ഇത്തവണത്തെ പോളിങ് ശതമാനം 73.69 ആയിരുന്നു. 2020 ൽ 75.95 ശതമാനമായിരുന്നു പോളിങ്. ശതമാനം കുറഞ്ഞെങ്കിലും ഏറ്റവും കൂടുതൽപ്പേർ വോട്ടുചെയ്ത തദ്ദേശതിരഞ്ഞെടുപ്പ് ഇതാണ്. ഇത്തവണ 2.11 കോടി പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞതവണത്തെക്കാൾ 73,866 പേർ കൂടുതൽ.
Read More: തദ്ദേശ തിരഞ്ഞെടുപ്പ്; കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ സർജിക്കൽ സ്‌ട്രൈക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us