scorecardresearch
Latest News

ഹിന്ദുവും മുസ്‌ലിമും എങ്ങനെ ഒന്നിച്ച് പണിയെടുക്കുന്നു?; ഒരേ പാത്രത്തില്‍നിന്ന് ഭക്ഷണം കഴിച്ച് മറുപടി, വീഡിയോ

പൊലീസ് കസ്റ്റഡിയിൽവച്ച് തങ്ങൾക്ക് നേരിടേണ്ടിവന്ന മോശം സമീപനങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ തന്നെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു

ഹിന്ദുവും മുസ്‌ലിമും എങ്ങനെ ഒന്നിച്ച് പണിയെടുക്കുന്നു?; ഒരേ പാത്രത്തില്‍നിന്ന് ഭക്ഷണം കഴിച്ച് മറുപടി, വീഡിയോ

കൊച്ചി: പൗരത്വ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മലയാളി മാധ്യമപ്രവർത്തകരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ വിവാദമായിരുന്നു. മീഡിയ വൺ, ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, ന്യൂസ് 18 കേരള എന്നീ ചാനലുകളിലെ മാധ്യമപ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടുകയും മാധ്യമപ്രവർത്തകരെ എട്ടു മണിക്കൂറിനു ശേഷം പൊലീസ് വിട്ടയയ്ക്കുകയുമായിരുന്നു.

Read Also: റേഷന്‍ വാങ്ങാന്‍ പുറത്തുപോയതാണ്, തിരിച്ചുവന്നത് ചലനമറ്റ ശരീരമായി; വിതുമ്പി ഷബീന

പൊലീസ് കസ്റ്റഡിയിൽ തങ്ങൾക്ക് നേരിടേണ്ടിവന്ന മോശം സമീപനങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകർ തന്നെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മീഡിയ വൺ ചാനലിലെ റിപ്പോർട്ടറെയും ക്യാമറമാനെയും ചോദ്യം ചെയ്യുന്നതിനിടെ ഉണ്ടായ സംഭവത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ടർ മുജീബ് റഹ്‌മാൻ കഴിഞ്ഞ ദിവസം നടന്ന ന്യൂസ് അവർ ചർച്ചയിൽ പങ്കുവച്ചിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഹിന്ദുവും മുസ്‌ലിമും ഒരേ സ്ഥാപനത്തിൽ ഒന്നിച്ച് പണിയെടുക്കുന്നത് എങ്ങനെയെന്ന വർഗീയച്ചുവയോടെയുള്ള ചോദ്യം പൊലീസിൽനിന്ന് മീഡിയ വണ്ണിലെ മാധ്യമപ്രവർത്തകർക്ക് നേരിടേണ്ടി വന്നുവെന്നും അതിന് അവർ കൃത്യമായ മറുപടി നൽകിയെന്നുമാണ് മുജീബ് പറയുന്നത്.

Read Also: Horoscope Today December 21, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മീഡിയ വൺ ചാനലിലെ റിപ്പോർട്ടർ ഷബീർ ഒമർ, ക്യാമറ പേഴ്‌സൺ അനീഷ് കാഞ്ഞങ്ങാട് എന്നിവരെ ചോദ്യം ചെയ്യുന്നതിനിടെ പൊലീസ് വർഗീയചുവയുള്ള ചോദ്യം ചോദിച്ചു.  ഒരാൾ മുസ്‌ലിമും മറ്റേയാൾ ഹിന്ദുവും അല്ലേ?, രണ്ടാളും ഒന്നിച്ച് ജോലി ചെയ്യുന്നത് എങ്ങനെയാണെന്ന് പൊലീസ് ചോദിച്ചതായി ഷബീർ പങ്കുവച്ചു. പൊലീസിൽ നിന്ന് നേരിട്ട ചോദ്യത്തിന് ഭക്ഷണം പങ്കിട്ടാണ് ഇരുവരും മറുപടി നൽകിയതെന്നും ഷബീർ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായ മംഗളൂരുവില്‍ കഴിഞ്ഞദിവസമുണ്ടായ പൊലീസ് വെടിവയ്‌പിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു കേരളത്തില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിങ്ങിനായി മംഗളൂരുവിലെത്തിയത്.

Read Also: Driving License Movie Review: അത്യന്തം നാടകീയം:’ഡ്രൈവിങ് ലൈസന്‍സ് റിവ്യൂ

വെടിവയ്‌പ്പിൽ മരിച്ചവരുടെ മൃതദേഹങ്ങളുള്ള മംഗളൂരുവെന്റ് ലോക്ക് ആശുപത്രിക്കു മുന്‍പില്‍നിന്നാണു വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്മാരും അടക്കമുള്ള സംലത്തെ കസ്റ്റഡിയിലെടുത്തത്. റിപ്പോര്‍ട്ട് ചെയ്യരുതെന്നും ക്യാമറ ഓഫ് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Kerala journalist arrested in mangaluru caa protest

Best of Express