scorecardresearch

'കേരളം യുഎഇയിലോ ഇന്ത്യയിലോ ? കുറച്ചെങ്കിലും ചിന്തിക്കൂ' മോദിയോട് ജിഗ്നേഷ് മേവാനി

തന്റെ ഈ മാസത്തെ ശമ്പളം പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് സംഭാവന നല്‍കുന്നതായും ജിഗ്നേഷ് അറിയിച്ചിരുന്നു.

തന്റെ ഈ മാസത്തെ ശമ്പളം പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് സംഭാവന നല്‍കുന്നതായും ജിഗ്നേഷ് അറിയിച്ചിരുന്നു.

author-image
WebDesk
New Update
'കേരളം യുഎഇയിലോ ഇന്ത്യയിലോ ? കുറച്ചെങ്കിലും ചിന്തിക്കൂ' മോദിയോട് ജിഗ്നേഷ് മേവാനി

Gujarat Rashtriya Dalit Adhikar Manch leader Jignesh Mevani addressing a press conference in New Delhi on wednesday. Express photo by Renuka Puri

പ്രളയ ദുരന്തമനുഭവിക്കുന്ന കേരളത്തിനോട് കടുത്ത അവഗണനയാണ് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത് എന്ന വിമര്‍ശനം ശക്തമാകെ മോദിയെ കടന്നാക്രമിക്കുകയാണ് ഗുജറാത്തിലെ വഡാഗാമില്‍ നിന്നുമുള്ള സ്വതന്ത്ര എംഎല്‍എയായ ജിഗ്നേഷ് മേവാനി. ട്വിറ്ററിലൂടെയാണ് ജിഗ്നേഷ് മേവാനിയുടെ പ്രതികരണം.

Advertisment

" കേരളത്തിന് യുഎഇ സര്‍ക്കാര്‍ എഴുന്നൂറ് കോടി വാഗ്‌ദാനം ചെയ്തപ്പോള്‍ നമ്മുടെ തന്നെ സര്‍ക്കാര്‍ അനുവദിച്ചത് അഞ്ഞൂറ് കോടിയാണ്. കേരളം യുഎഇയിലാണോ ഇന്ത്യയിലാണോ? അത്രയെങ്കിലും ചിന്തിക്കൂ. കേരളത്തിലെ പ്രളയം ദേശീയ ദുരന്തമല്ല എങ്കില്‍ അത് ദേശീയ ദുഃഖമാണ്. അതെങ്കിലും പ്രഖ്യാപിക്കൂ. അത്രയെങ്കിലും ചെയ്യൂ ' ഗുജറാത്തില്‍ നിന്നുള്ള ദലിത് നേതാവ് ട്വീറ്റ് ചെയ്തു.

കേരളത്തിലെ മഴക്കെടുതിയെ കുറിച്ച് ജിഗ്നേഷ് നേരത്തെയും ട്വീറ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരും കേരളത്തിനോട് കാണിക്കുന്നത് കടുത്ത അവഗണനയാണ്‌ എന്ന് ജിഗ്നേഷ് നേരത്തെയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

Advertisment

മറ്റൊരു ട്വീറ്റില്‍ തന്റെ ഈ മാസത്തെ ശമ്പളം പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് സംഭാവന നല്‍കുന്നതായും ജിഗ്നേഷ് അറിയിച്ചിരുന്നു. ഓരോ എംപിമാരും എംഎല്‍എമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുവാനും അദ്ദേഹം ജിഗ്നേഷ് ആവശ്യപ്പെടുന്നു.

Kerala Floods Dalit Jignesh Mevani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: