കോട്ടയം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്തയാളുടെ വീഡിയോ പെണ്‍കുട്ടി ഫെയ്സ്ബുക്കില്‍ പ്രചരിപ്പിച്ചു. ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നടന്നതെന്ന് കരുതുന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സ്റ്റാന്റിൽ യാത്രക്കാരെ കയറ്റുവാനായി നിർത്തിയിട്ട ബസിലായിരുന്നു സംഭവം. ബസിന്റെ മുന്നിൽ നിന്നും ഇടതുവശത്തെ സീറ്റിലിരുന്ന യുവാവ് ഡ്രൈവർ സീറ്റിന് തൊട്ടു പിന്നിൽ ഇരുന്ന പെൺകുട്ടിയെ നോക്കി സ്വയം ഭോഗം ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട പെൺകുട്ടി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുമായിരുന്നു.

പിന്നാലെ വീഡിയോ വൈറലാവുകയും ചെയ്തു. പെണ്‍കുട്ടിയുടെ ‘ചതി’ അറിയാതെ പ്രദര്‍ശനം നടത്തിയ യുവാവിന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച ശിക്ഷയാണ് ലഭിച്ചതെന്ന രീതിയില്‍ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകളോട് ഇത്തരത്തില്‍ പെരുമാറുന്നവര്‍ക്ക് ഉചിതമായ ശിക്ഷയാണിതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

ഓടുന്ന ട്രെയിനില്‍ തനിക്ക് മുന്നിലിരുന്ന സ്വയംഭോഗം ചെയ്ത യുവാവിന് ഒരു പെണ്‍കുട്ടി സമാനമായ പണി സോഷ്യല്‍മീഡിയയില്‍ വാര്‍ത്തയായിരുന്നു. യുവാവ് അറിയാതെ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.

ട്രെയിനില്‍ ആളൊഴിഞ്ഞ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ഒറ്റയ്ക്കു യാത്ര ചെയ്ത പെണ്‍കുട്ടിയ്ക്കാണ് അന്ന് ദുരനുഭവം ഉണ്ടായത്. ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. യുവതി ഒറ്റയ്ക്കാണെന്ന് കണ്ടതോടെ എതിര്‍വശത്തിരുന്ന് യുവാവ് സ്വയംഭോഗം ചെയ്യുകയായിരുന്നു. ബാഗ് മറച്ച് വെച്ച് സ്വയം ഭോഗം ചെയ്യുന്ന ഇയാളുടെ അസ്വാഭാവിക പെരുമാറ്റം കണ്ട പെണ്‍കുട്ടി വീഡിയോ അയാളറിയാതെ പകര്‍ത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ