“നമുക്ക് അവരെയെല്ലാം വീട്ടിലേക്ക് വിളിക്കാമച്ഛാ”, കേരളത്തിലെ പ്രളയം ടിവിയില്‍ കണ്ടവന്‍ പറഞ്ഞു. അവന്‍ വിതുമ്പുന്നുണ്ടായിരുന്നു. അടുത്തിരുന്ന അച്ഛന്‍ അവനോട് കേരളത്തില്‍ എന്താണ് സംഭവിച്ചത് എന്ന് പറഞ്ഞു കൊടുക്കുന്നുണ്ട്. ടിവിയില്‍ നിന്നും കണ്ണെടുക്കുന്നുണ്ടായിരുന്നില്ല അവന്‍.

പ്രളയത്തിലാണ്ട കേരളത്തെ ലോകം വീക്ഷിക്കുന്നതും സഹായിക്കാന്‍ മുന്നോട്ട് വരുന്നതും നമ്മള്‍ കണ്ടതാണ്. തങ്ങളുടെ ചെറു സമ്പാദ്യ കുടുക്കകള്‍ ഉടച്ചും, കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങള്‍ക്കായി സ്വരുക്കൂട്ടിയ പണം കേരളത്തിന്‌ നല്‍കിയുമെല്ലാം അവര്‍ തങ്ങളുടെ കരുതലും സ്നേഹവും പ്രകടിപ്പിക്കുന്നത് നാം കണ്ടു.

കേരളത്തിന്റെ അവസ്ഥ കണ്ടു കരയുന്ന മറാത്തി ബാലന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അവര്‍ പറയുന്ന ഭാഷ നമുക്ക് മനസ്സിലാവില്ല. പക്ഷേ അതിലെ കരുതലും സ്നേഹവും മനസ്സിലാക്കാന്‍ ഭാഷ വേണ്ട.

 

‘ഐ അം മറാത്തി’ എന്ന ഫെയ്സ്ബുക്ക്‌ പോസ്റ്റ്‌ ചെയ്ത വീഡിയോ സംവിധായിക അഞ്ജലി മേനോന്‍ തന്റെ പേജില്‍ ഷെയര്‍ ചെയ്തിരുന്നു.  “കേരളത്തിന്റെ അവസ്ഥയോടുള്ള ഏറ്റവും ‘pure’ ആയ ‘feelings’ എന്ന അടിക്കുറിപ്പോടെയാണ് ഇത് ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. പേരറിയാത്ത ഈ ബാലന് നന്ദി പറഞ്ഞു കൊണ്ട് ധാരാളം മലയാളികള്‍ വീഡിയോയില്‍ കമന്റ്‌ ചെയ്യുന്നുമുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ