scorecardresearch
Latest News

കേരളത്തിലെ ഔട്ട്ഫീൽഡ് കണ്ട് കൊതിച്ച് ഐസിസി; അർജന്റീനയുടെ ജഴ്‌സിയിട്ട് ക്രിക്കറ്റ് കളിക്കാനും അറിയാമെന്ന് മലയാളികൾ

ഐസിസി ഈ ചിത്രം പങ്കുവച്ചതിനു പിന്നാലെ നിരവധി മലയാളികൾ ഇതിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്

കേരളത്തിലെ ഔട്ട്ഫീൽഡ് കണ്ട് കൊതിച്ച് ഐസിസി; അർജന്റീനയുടെ ജഴ്‌സിയിട്ട് ക്രിക്കറ്റ് കളിക്കാനും അറിയാമെന്ന് മലയാളികൾ

കേരളത്തിലെ ഒരു ക്രിക്കറ്റ് മൈതാനം ഐസിസിയെ കൊതിപ്പിക്കുകയാണ്. തൃശൂർ ജില്ലയിലെ ചേലക്കരയ്‌ക്ക് അടുത്ത് പൈങ്കുളം എന്ന സ്ഥലത്താണ് ഏറെ രസകരമായ ഈ ക്രിക്കറ്റ് മൈതാനം. ‘ഈ ഔട്ട്ഫീൽഡ്’ എന്ന് കുറിച്ചുകൊണ്ട് ഐസിസി തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിൽ ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ പേരാണ് ഈ ചിത്രം ലൈക്ക്‌ ചെയ്‌തിരിക്കുന്നത്. എരുപ്പാലത്ത് സുബ്രഹ്മണ്യൻ എന്നയാളാണ് ഈ ചിത്രം എടുത്തിരിക്കുന്നത്.

ഐസിസി ഈ ചിത്രം പങ്കുവച്ചതിനു പിന്നാലെ നിരവധി മലയാളികൾ ഇതിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ‘അർജന്റീനയുടെ ജഴ്‌സിയിട്ട് ക്രിക്കറ്റ് കളിക്കുന്നവരാണ് ഞങ്ങൾ മലയാളികൾ’ എന്നുവരെ പലരും ഈ ചിത്രത്തിനു താഴെ കമന്റ് ചെയ്‌തിട്ടുണ്ട്. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഇമ്രാൻ നാസീർ വരെ ഐസിസിയുടെ ചിത്രത്തിനു താഴെ കമന്റ് ചെയ്‌തു. കേരളത്തിലെ ഈ ക്രിക്കറ്റ് മൈതാനം ഗംഭീരമായിരിക്കുന്നു എന്നാണ് ഇമ്രാൻ നാസീർ കുറിച്ചിരിക്കുന്നത്.

Read Also: നാണംകെട്ട് ഇംഗ്ലണ്ട്, നാലാം ടെസ്റ്റിൽ ഇന്നിങ്സിനും 25 റൺസിനും തോൽവി; ഇന്ത്യ ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലില്‍

മൂന്ന് മാസം മുൻപും കേരളത്തിലെ ക്രിക്കറ്റ് കളി ചിത്രം ഐസിസി പങ്കുവച്ചിരുന്നു. നിലമ്പൂരിൽ നിന്നുള്ള ക്രിക്കറ്റ് കാഴ്‌ചയായിരുന്നു അത്. ജസ്റ്റിൻ ലൂക്കോസ് പകർത്തിയ ക്രിക്കറ്റ് കളിയുടെ ചിത്രം ഐസിസി ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ പങ്കുവയ്‌ക്കുകയായിരുന്നു. മഴയത്ത് ക്രിക്കറ്റ് കളിക്കുന്ന യുവാക്കളുടെ ചിത്രം നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വെെറലായി.

‘നനഞ്ഞ പന്ത് കൊണ്ട് പരിശീലിക്കുന്നത് വളരെ മികച്ച ക്രിക്കറ്റ് താരങ്ങളാക്കുമെന്നാണ് ഇവർ പറയുന്നത്’ എന്ന തലക്കെട്ടോടെയാണ് ഐസിസി ഈ ചിത്രം പങ്കുവച്ചത്. ചിത്രത്തിനു താഴെ നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Kerala cricket outfield icc shares photo

Best of Express