scorecardresearch
Latest News

വേവുന്ന ജീവിതാനുഭവം; പഠനസമയത്തിനുശേഷം സ്‌കൂളിനു മുന്നില്‍ കടല വിറ്റ് പ്ലസ്ടുക്കാരി

ആലപ്പുഴ കണിച്ചുകുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ വിനിഷയാണു കുടുബത്തിനു താങ്ങാവാൻ സ്കൂളിനു സമീപം രാത്രി എട്ടു വരെ നിലക്കടല വിൽക്കുന്നത്

വേവുന്ന ജീവിതാനുഭവം; പഠനസമയത്തിനുശേഷം സ്‌കൂളിനു മുന്നില്‍ കടല വിറ്റ് പ്ലസ്ടുക്കാരി

സഹപാഠികള്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി പഠിക്കുമ്പോള്‍ വിനിഷ രാത്രി എട്ടു മണിവരെ സ്‌കൂള്‍ പരിസരത്തുണ്ടാവും. നാലു വര്‍ഷമായി പഠനസമയത്തിനുശേഷം സ്‌കൂള്‍ പരിസരത്ത് നിലക്കടല വില്‍ക്കുകയാണ് ഈ പതിനേഴുകാരി. വിനിഷക്കിത് നേരം പോക്കോ പോക്കറ്റ് മണിക്കുള്ള പാര്‍ട്ട്‌ടൈം ജോലിയോ അല്ല. മറിച്ച് കുടുംബത്തിന്റെ ജീവിതഭാരം തന്നെക്കൊണ്ടു കഴിയുന്നതു പോലെ ലഘൂകരിക്കാനുള്ള ശ്രമാണ്.

ആലപ്പുഴ കണിച്ചുകുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണു വിനിഷ. മറ്റു കുട്ടികളെ പോലെ സമയത്തിനു വീട്ടിലെത്തി പഠിക്കാനിരിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടില്ല. ഇനിയും പഠിക്കാനും ജീവിതം മുന്നോട്ടുനയിക്കാനും സ്‌കൂള്‍ സമയത്തിനുശേഷമുള്ള ഈ ജോലി തുടര്‍ന്നേ മതിയാകൂ. പതിനാലാം വയസിലാണു കടല വില്‍പ്പനയില്‍ അമ്മയെ സഹായിക്കാനായി വിനിഷ ഒപ്പം ചേര്‍ന്നത്.

സ്വന്തമായൊരു വീടില്ല വിനിഷയുടെ കുടംബത്തിന്. ദിവസക്കൂലിക്കാരനായ അച്ഛനും കടല വില്‍പ്പനക്കാരിയായ അമ്മ പാര്‍വതിയ്ക്കമൊപ്പം വാടക വീട്ടിലാണു വിനിഷ താമസിക്കുന്നത്. മൂത്ത സഹോദരി വിവാഹം കഴിഞ്ഞതോടെ കുടംബം സാമ്പത്തിക ബാധ്യതയിലായി. അമ്മയ്ക്കു മണിക്കൂറുകളോളം നിന്ന് കടല വില്‍ക്കാന്‍ കഴിയില്ല. കാലില്‍ നീര് വന്ന് അസഹ്യമായ വേദനയുണ്ടാകും. ഈ സാഹചര്യത്തിലാണ് അമ്മയെ സഹായിക്കാന്‍ വിനിഷ തീരുമാനമെടുത്തത്.

കണിച്ചുകുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ ഉന്തുവണ്ടിയിലാണു കച്ചവടം. സ്‌കൂള്‍ വിട്ട് നാലരയോടെ വിനിഷ കച്ചവടത്തിന് ഇറങ്ങും. നേരത്തെ സ്‌കൂള്‍ കഴിഞ്ഞ് ട്യൂഷനു പോകാറുണ്ടായിരുന്നുവെന്നു വിനിഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവില്‍ കടലക്കച്ചടവും ട്യൂഷന്‍ ക്ലാസും ഒരുമിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടിയതോടെ അത് നിര്‍ത്തേണ്ടി വന്നു. ഇപ്പോള്‍ എട്ടുമണിക്കു കച്ചവടം കഴിഞ്ഞ് വീട്ടിലെത്തിയശേഷമുള്ള പഠനം മാത്രമേയുള്ളൂ.

തന്റെ ജോലിയെ അഭിമാനത്തോടെയാണു വിനിഷ കാണുന്നത്. എന്നാല്‍ ചിലര്‍ തന്നെ പരിഹസിക്കുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്നതാള്‍ അവള്‍ പറയുന്നു. ഈ പ്രായത്തില്‍ എന്തിനാണ് ജോലി ചെയ്യുന്നതെന്ന സംശയത്തോടെ ചിലരുടെ നോട്ടം അവള്‍ പറഞ്ഞു. എന്നാല്‍ ആരോടും കൈനീട്ടാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ എപ്പോഴും ശ്രമിക്കണമെന്നാണു മറ്റു പെണ്‍കുട്ടികളോട് വിനിഷയ്ക്കു മറ്റ് വിദ്യാര്‍ത്ഥികളോട് പറയാനുള്ളത്.

കുടംബത്തിനുവേണ്ടിയുള്ള വിനിഷയുടെ ശ്രമം വാര്‍ത്തയായതോടെ ഓണ്‍ലൈനില്‍ നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

”നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. ജോലി ചെയ്ത് ജീവിക്കാനുള്ള മഹത്വം മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുന്നതിനേക്കാള്‍ വലുതാണ്, അഭിനന്ദനം,” ഫെയ്‌സ്ബുക്കില്‍ പങ്കിട്ട വീഡിയോയ്ക്കു താഴെ ഒരാള്‍ കമന്റ് ചെയ്തു. ”കൊള്ളാം, നിങ്ങള്‍ നിരവധി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു മാതൃകയാണ്,” മറ്റൊരാള്‍ കുറിച്ചു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Kerala class 12 student sells peanuts after school