മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമലയുടെയും നാൽപ്പത്തിയൊന്നാം വിവാഹ വാർഷികമാണ് ഇന്ന്. ആ വിവാഹത്തിന്റെ 41 വർഷം മുൻപുള്ള ക്ഷണക്കത്താണ്​ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു ചടയൻ ഗോവിന്ദന്‍റെ പേരിലായിരുന്നു പിണറായി വിജയന്‍റെ വിവാഹ ക്ഷണക്കത്ത്.

“സഖാവ് പിണറായി വിജയനും തൈക്കണ്ടിയില്‍ ആണ്ടിമാസ്റ്ററുടെ മകള്‍ ടി കമലയും തമ്മിലുള്ള വിവാഹം 1979 സെപ്തംബര്‍ 2-ാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്നതാണ്. താങ്കളുടെ സാന്നിദ്ധ്യം അഭ്യര്‍ത്ഥിക്കുന്നു” ലളിതമായ ക്ഷണക്കത്തിലെ വാക്കുകൾ ഇങ്ങനെ.

pinarayi vijayan wedding invitation

തലശേരി സെന്റ് ജോസഫ്‌സ് സ്കൂൾ അധ്യാപികയായിരുന്നു ഒഞ്ചിയം കണ്ണൂക്കര സ്വദേശിനിയായ കമല. വീണ, വിവേക് കിരൺ എന്നിവരാണ് ഈ ദമ്പതികളുടെ മക്കൾ. വീണയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം അടുത്തിടെയാണ് നടന്നത്.

മുഖ്യമന്ത്രിയ്ക്കും ഭാര്യയ്ക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന് വൻ സ്വീകാര്യതയാണു ലഭിച്ചത്.

Read more: ഭൂതപ്രേത പിശാചുക്കളെ പേടിയായിരുന്നു, ചെറുപ്പത്തിൽ സ്വാധീനിച്ചത് അമ്മയുടെ കഥകൾ: പിണറായി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook