പോളിങ് ബൂത്തില്‍ നിന്നുമൊരു കരുതലിന്റെ കാഴ്ച. നടക്കുന്നത് മഞ്ചേശ്വരത്താണ്. നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ മഞ്ചേശ്വരത്ത് കണ്ടത് കാക്കിക്കുള്ളിലെ കരുതലിന്റെ ഒരു മുഖം കൂടിയാണ്. സ്നേഹത്തിന്റെ വാത്സല്യത്തിന്റെ കാക്കി.
മഞ്ചേശ്വരത്ത് വോട്ട് ചെയ്യാനായി കൈക്കുഞ്ഞുമായി എത്തിയ യുവതിയ്ക്ക് കൈത്താങ്ങായി ഒരു പൊലീസുകരാന്‍ മാറുകയായിരുന്നു. അമ്മ അകത്ത് വോട്ട് ചെയ്യുന്ന സമയമത്രയും കുഞ്ഞിനെ കൈയിലെടുത്ത് ഓമനിച്ചു കൊണ്ട് നില്ക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
സ്നേഹവാത്സല്യത്തിന്റെ കാക്കി…
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തു നിന്നും.. pic.twitter.com/YjznqEz8fT
— Kerala Police (@TheKeralaPolice) October 21, 2019
പിന്നാലെ കേരള പൊലീസ് തന്നെ തങ്ങളുടെ ഔദ്യോഗിക പേജിലും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസുകാരനും അദ്ദേഹത്തിന്റെ കൈയില്‍ കിടന്നുറങ്ങുന്ന പിഞ്ചോമനയും മനസില്‍ പുഞ്ചിരി വിടര്‍ത്തുന്ന കാഴ്ചയാണ്. അതേസമയം, ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 75.65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.