scorecardresearch

'അയ്യോ... വാവേടെ ചുണ്ടിലെന്തോ,' ഫിൽറ്റർ കണ്ട കുഞ്ഞാവ; വീഡിയോ

രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്

രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്

author-image
Trends Desk
New Update
Kerala Baby funny video viral

ചിത്രം: ഇൻസ്റ്റഗ്രാം

സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും കൂടുതൽ മനോഹരമാക്കാൻ നമ്മളിൽ പലരും ഫിൽറ്ററുകൾ ഉപയോഗിക്കാറുണ്ട്. മുഖം മിനുക്കാനും ആളുകളുടെ രൂപം മാറ്റാനുമെല്ലാം രസകരമായ നിരവധി ഫിൽറ്ററുകൾ ഇപ്പോൾ ഇൻസ്റ്റഗ്രാമിലും സ്നാപ്‌ചാറ്റിലുമെല്ലാം ലഭ്യമാണ്.

Advertisment

ഫിൽറ്റർ ഉപയോഗിച്ച് വീഡിയോ എടുക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. തലയിൽ മുടിയില്ലാത്ത രീതിയിൽ മുഖത്ത് മീശയുള്ളതായി കാണിക്കുന്ന ഫിൽറ്റർ ഉപയോഗിച്ചാണ് കുഞ്ഞ് വീഡിയോ ചിത്രീകരിക്കുന്നത്. പെട്ടന്ന് മീശ ശ്രദ്ധയിൽ പെടുന്നതും അതുകണ്ട അമ്പരപ്പിൽ അമ്മയോട് ഇതെന്താണെന്ന് ചോദിക്കുന്നതും വീഡിയോ കാണാം.

രസകരമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടുകയാണ്. 2 ദശലക്ഷത്തിലധികം കാഴ്ചകളാണ് വീഡിയേയ്ക്ക് ലഭിച്ചത്. 'അയ്യോ... എന്റെ ചുണ്ടിൽ എന്തോ' എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. "തലയിൽ ഉള്ളത് പോയത് ആൾ അറിഞ്ഞിട്ടില്ല, അല്ലെങ്കിൽ കാണാമായിരുന്നു", "അയ്യോ വാവക്ക് ദാ മീശ വന്നു", "അയ്യോ വാവ തൊമ്മനും മക്കളിലെ രാജൻ പി ദേവ് ആയോ"- കമന്റുകൾ ഇങ്ങനെ.

Advertisment

Read More

Baby Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: