/indian-express-malayalam/media/media_files/2025/12/24/car-sticker-viral-video-2025-12-24-20-05-06.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
റോഡിലിറങ്ങിയാൽ പലതരം സ്റ്റിക്കറുകൾ പലതരം വാഹനങ്ങളിൽ നമ്മൾ കാണാറുണ്ട്. സിനിമ ഡയലോഗുകൾ പോലും ചിലർ വാഹനങ്ങളിൽ പതിക്കാറുണ്ട്. എന്നാൽ കർണാടകയിലെ ഒരു ടാക്സി ഡ്രൈവർ തന്റെ വാഹനത്തിൽ ഒട്ടിച്ച ഒരു സ്റ്റിക്കർ ആണ് ഇന്റർനെറ്റിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.
"കീപ്പ് ഡിസ്റ്റൻസ്, ഇഎംഐ പെൻഡിങ്" (അകലം പാലിക്കുക, ഇഎംഐ തീരാനുണ്ട്) എന്നാണ് ഉടമ തന്റെ കാറിന്റെ പിന്നിലായി ഒട്ടിച്ചിരിക്കുന്നത്. സംഭവം ഇൻസ്റ്റഗ്രാമിലും എക്സിലും വൈറലായതോടെ നിരവധി നെറ്റിസൺമാരാണ് പോസ്റ്റ് ഷെയർ ചെയ്യുകയും പോസ്റ്റിൽ കമന്റുമായെത്തുകയും എല്ലാം ചെയ്യുന്നത്.
"ഇത് എന്റെ വണ്ടിയിൽ ഒട്ടിക്കാൻ പറ്റിയ സ്റ്റിക്കറാണല്ലോ" എന്നാണ് പോസ്റ്റിലെ ഒരാളുടെ കമന്റ്. ഒരു മിഡിൽ ക്ലാസുകാരന്റെ നെഞ്ചിലെ തീയാണ് ആ സ്റ്റിക്കറിൽ കാണാനാവുക എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. "വണ്ടി തട്ടിയാൽ നീതിക്കായി പൊലീസ് സ്റ്റേഷനിലല്ല, നേരെ ബാങ്കിലേക്കായിരിക്കും ഓടുക" എന്ന് ഉടമ പറയാതെ പറയുകയാണെന്നാണ് മറ്റൊരാൾ കുറിച്ചത്.
Also Read: റിവേഴ്സ് മിററിൽ നോക്കിയിട്ട് ഒരൊറ്റ ഇടലാണ്, എന്ത്? വാസുവേട്ടൻ വെറുതെ തള്ളിയതല്ല മക്കളേ!
ഏതായാലും ഈ 'ഇഎംഐ ജാഗ്രത' കണ്ടിട്ട് പിന്നാലെ വരുന്ന വണ്ടിക്കാരെല്ലാം പരമാവധി ദൂരം പാലിച്ചാണ് ഡ്രൈവ് ചെയ്യുന്നതെന്നാണ് നെറ്റിസൺമാർ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ "bearys_in_dubai" എന്ന അക്കൗണ്ട് പങ്കുവച്ച വീഡിയോ 60 ദശലക്ഷത്തിലധികം ആളുകളാണ് ഇതിനകം കണ്ടത്. 34 ലക്ഷത്തോളം ലൈക്കുകളും വീഡിയോയ്ക്കുണ്ട്.
Read More: 'കൊതിച്ചതൊന്ന്, വിധിച്ചത് മറ്റൊന്ന്;' വൈറലായി ആ 'ഇന്നസെന്റ്' ആഗ്രഹങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us