/indian-express-malayalam/media/media_files/2026/02/04/kazhcha-2026-02-04-17-30-38.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
ബ്ലെസി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു 2004ൽ പുറത്തിറങ്ങിയ 'കാഴ്ച'. ഗുജറാത്ത് ഭൂകമ്പത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കൊച്ചുണ്ടാപ്രിയുടെയും കുട്ടനാട്ടുകാരനായ ഫിലിം ഓപ്പറേറ്റർ മാധവന്റെയും കഥ പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഒരു നോവായി അവശേഷിക്കുകയാണ്. സിനിമ കണ്ട ആരും ആ ക്ലൈമാക്സ് മറക്കാനിടയില്ല.
Also Read: മാധവനും കൊച്ചുണ്ടാപ്രിയും വീണ്ടും കണ്ടുമുട്ടിയപ്പോള്‍
മാധവനായി മെഗാസ്റ്റാർ മമ്മൂട്ടിയും പവൻ എന്ന കൊച്ചുണ്ടാപ്രിയായി ബാലതാരം യാഷുമായിരുന്നു കാഴ്ചയിലെത്തിയത്. ചിത്രത്തിന്റെ അവസാനം, കൊച്ചുണ്ടാപ്രിയെ മാധവനൊപ്പം വിട്ടുനൽകിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവരായിരിക്കും നമ്മളിൽ പലരും.
Also Read: 'തെങ്കാശിപട്ടണത്തിൽ വീണ്ടും ഒരു ഉത്സവകാലം'; കുടുംബസമേതം ആഘോഷമാക്കി കെഡി കമ്പനി
ഇപ്പോഴിതാ, ആ ആഗ്രഹം സഫലമാക്കുന്ന ഒരു എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ സിനിമ പ്രേമികളുടെ മനസ്സു കീഴടക്കി വൈറലാകുന്നത്. വർഷങ്ങൾക്കു ശേഷം കൊച്ചുണ്ടാപ്രി മാധവനെയും കുടുംബത്തെയും തേടി കുട്ടനാട്ടിലേക്ക് എത്തുന്നതാണ് മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നത്.
Also Read: 'സിനിമ കണ്ടപ്പോൾ മനസ്സിൽ വിചാരിച്ച സീൻ;' പ്രഭേന്ദുവിന്റെ അമ്മ ദാ... ഇവിടെയുണ്ട്; വീഡിയോ
'ഇപ്പോഴാ ഹാപ്പി എൻഡിങ് ആയത്' എന്നാണ് പോസ്റ്റിൽ ഒരാൾ കമന്റു ചെയ്തത്. ഏറെ ആഗ്രഹിച്ച കാഴ്ചയായിരുന്നെന്നും ഇനി ഒരിക്കൽ കൂടി കാണാൻ ഉള്ള കെൽപ്പില്ലാത്ത സിനിമയെന്നും എല്ലാം നിരവധി കമന്റുകൾ പോസ്റ്റിൽ നിറയുന്നുണ്ട്. "signature_by_aanand" എന്ന പോസ്റ്റ് പങ്കുവച്ച വീഡിയോ ഒരു മില്യണിലധികം കാഴ്ചകളും നേടിയിട്ടുണ്ട്.
Read More: എതിർതാരത്തെ എടുത്തുയർത്തി നിലത്തടിച്ചു; 13 കോടിയും കടന്ന കാഴ്ചക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us