ഇന്ത്യയുടെ പ്രഫഷണല്‍ ഗുസ്തിക്കാരി ബി.ബി.ബുള്‍ബുളിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഇടിക്കൂട്ടിൽ എത്തി ബുൾബുളിനെ മലർത്തിയടിച്ച കവിത ദേവിയെ അത്ര പെട്ടെന്ന് ആരും മറക്കാനിടയില്ല. ന്യൂഡല്‍ഹിയില്‍ നടന്ന ഗുസ്തിമത്സരത്തിനിടയില്ലാണ് ബുൾബുൾ കാണികളെ വെല്ലുവിളിച്ചത്. വെല്ലുവിളി ഏറ്റെടുത്ത് ഇടിക്കൂട്ടിൽ എത്തിയത് മഞ്ഞ സല്‍വാറും കമ്മീസും ധരിച്ച കവിത ഒരു സുന്ദരി.

നീണ്ടുമെലിഞ്ഞ കവിത ഇടിക്കൂട്ടില്‍ കയറിയപ്പോൾ കാണികൾ ഒന്ന് അമ്പരന്നു. പക്ഷേ പിന്നീട് നടന്നത് ഇടിയുടെ പൂരമായിരുന്നു. നിമിഷങ്ങൾക്കം കവിത ബുൾബുളിനെ മലർത്തിയടിച്ചു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതേ കവിതയുടെ പുതിയ വിഡിയോയാണ് ഇപ്പോൾ ട്രെൻഡായിക്കൊണ്ടിരിക്കുന്നത്. ഡബ്ല്യു ഡബ്ല്യുഇ ചാംപ്യൻഷിപ്പിൽനിന്നുളള കവിതയുടെ പ്രകടനത്തിന്റെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. എതിരാളിയെ ഇടിച്ചു നിരത്തിയും എടുത്തുയർത്തിയും കവിത ഇടിക്കൂട്ടിൽ നടത്തിയ പ്രകടനം കാണേണ്ടതാണ്. ഡബ്ല്യുഇ ചാംപ്യൻഷിപ്പിൽ മൽസരിക്കുന്ന ഇന്ത്യയിൽനിന്നുളള ആദ്യ ഗുസ്തിക്കാരിയാണ് കവിത.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ