സൽമാൻ ഖാൻ-കത്രീന കെയ്ഫ് പ്രണയവും വേർപിരിയലും ബോളിവുഡിൽ ഏവർക്കും സുപരിചിതമായ കാര്യമാണ്. പ്രണയമില്ലെങ്കിലും ഇപ്പോൾ ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഐഎസ്എൽ നാലാം സീസണിന്റെ ഉദ്ഘാടന ചടങ്ങുകളിൽ ഇരുവരും ഒന്നിച്ചതും സൗഹൃദത്തിന്റെ പേരിലാണ്. സൽമാന്റെയും കത്രീനയുടെയും മാസ്മരിക പ്രകടനമായിരുന്നു ഐഎസ്എൽ ഉദ്ഘാടന ചടങ്ങിൽ ശ്രദ്ധേയമായത്.

Read More: കൊച്ചിയിൽ ആവേശത്തിരയിളക്കി കത്രീന കൈഫും സൽമാൻ ഖാനും

ഇരുവരും സ്റ്റേഡിയത്തിനുളളിലൂടെ നടന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് സംഭവം. സൽമാൻ ഖാൻ ആയിരുന്നു മുന്നിൽ നടന്നത്. സൽമാന് തൊട്ടു പിറകിലായി കത്രീനയും ഉണ്ടായിരുന്നു. ഇതിനിടയിലാണ് കത്രീന തന്റെ മുൻ കാമുകനെ ഒന്നു അനുകരിച്ചത്. സൽമാന്റെ നടത്തത്തെയാണ് കത്രീന അനുകരിച്ചത്. പക്ഷേ ക്യാമറക്കണ്ണുകൾ കത്രീനയുടെ ഈ അനുകരണത്തെ ഒപ്പിയെടുത്തു. സോഷ്യൽ മീഡിയയിൽ ഈ വിഡിയോ വൈറലായിക്കഴിഞ്ഞു.

കത്രീന കെയ്ഫിന്റെ തകർപ്പൻ ചുവടുകളോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്. ഷീലാ കി ജവാനി എന്ന ഹിറ്റ് ഗാനത്തിനൊപ്പമാണ് കത്രീന ചുവടുവച്ചത്. അടുത്തതായി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ വേദി കീഴടക്കി. പ്രത്യേകം തയ്യാറാക്കിയ സൈക്കിളിൽ മൈതാനത്തെ വലംവെച്ചതിന് ശേഷമാണ് സൽമാൻ ഖാൻ മൈതാനത്തിന് നടുവിലേക്ക് എത്തിയത്. വൻ കരഘോഷത്തോടെയാണ് ആരാധകർ സൽമാൻ ഖാനെ സ്വീകരിച്ചത്. പിന്നാലെ സൽമാൻ ഖാനും കത്രീന കൈഫും ചേർന്നുള്ള ഒരു ഫ്യൂഷൻ ഡാൻസും അരങ്ങേറി.

5 വർഷങ്ങൾക്കുശേഷം സൽമാൻ ഖാനും കത്രീന കെയ്ഫും ടൈഗർ സിന്താ ഹെ എന്ന സിനിമയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ഡിസംബർ 22 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ