ബോളിവുഡ് നടി കത്രീന കൈഫ് ക്രിക്കറ്റ് കളിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഈ വീഡിയോ നിങ്ങള്‍ക്ക് ആ അവസരം ഒരുക്കി തരും. കത്രീന തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ മണിക്കൂറുകള്‍ക്കകം വൈറലായി മാറുകയും ചെയ്തു. നടി മാത്രമല്ല, നന്നായി ബാറ്റും താന്‍ ചെയ്യുമെന്നാണ് കത്രീന പറയുന്നത്. ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ‘ഭാരത്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ പാക്കപ്പിന് ശേഷം ക്രിക്കറ്റ്കളിയുടെ വീഡിയോ കത്രീന തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്തത്. വീഡിയോയില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട് കത്രീന.

കൂടാതെ ഈ വീഡിയോയ്ക്കൊപ്പം ഒരു കുറിപ്പ് കൂടി കത്രീന ചേര്‍ക്കുന്നുണ്ട്. സഹപ്രവര്‍ത്തകയും നടിയുമായ അനുഷ്ക ശര്‍മ്മയ്ക്കാണ് കത്രീനയുടെ പ്രത്യേക സന്ദേശം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്ലിക്കൊപ്പം ഒരു വാക്ക് തന്റെ ബാറ്റിങ്ങിനെ കുറിച്ച് പറയണമെന്നാണ് കത്രീന ആവശ്യപ്പെടുന്നത്. അനുഷ്ക ഇതുവരെ ഒന്നും പറഞ്ഞില്ലെങ്കിലും ഐപിഎലില്‍ സ്വന്തമായി ടീം ഉളള പ്രീതി സിന്റ പ്രതികരിച്ചിട്ടുണ്ട്. ‘വോവ്, ഞങ്ങള്‍ കത്രീനയെ പ്രതിഫലം നല്‍കി വാങ്ങും,’ എന്നായിരുന്നു പ്രീതി സിന്റയുടെ കമന്റ്. മുംബൈയിലാണ് കത്രീന-സല്‍മാന്‍ കൂട്ടുകെട്ടിന്റെ ഭാരതിന്റെ ചിത്രീകരണം നടക്കുന്നത്.

സുല്‍ത്താനും ടൈഗര്‍ സിന്ദാ ഹെയുമൊക്കെ ഒരുക്കിയ അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ഭാരതില്‍ കത്രീന കൈഫും തബുവും ദിഷ പടാനിയും ജാക്കി ഷ്രോഫുമൊക്കെയുണ്ട്. സല്‍മാന്റെ ഈ വര്‍ഷത്തെ ഈദ് റിലീസാണ് ചിത്രം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ