scorecardresearch

ഇനി ഏതു നീലിയും വിറയ്ക്കും; 'കത്തനാറി'ൽ മോഹൻലാലിന്റെ കാമിയോ?

കത്തനാറിൽ ജയസൂര്യയുടെ അതേ ഗെറ്റപ്പിൽ മോഹൻലാൽ എത്തുന്ന ഫാൻ-മേഡ് പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

കത്തനാറിൽ ജയസൂര്യയുടെ അതേ ഗെറ്റപ്പിൽ മോഹൻലാൽ എത്തുന്ന ഫാൻ-മേഡ് പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

author-image
Entertainment Desk
New Update
Mohanlal Kathanar

ചിത്രം: ഇൻസ്റ്റഗ്രാം/adhinollur

ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന 'കത്തനാർ'. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന കത്തനാറിന്റെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ അടക്കം ലഭിക്കുന്നത്.

Advertisment

നേരത്തെ പുറത്തിറക്കിയ ജയസൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും വലിയ ശ്രദ്ധലഭിച്ചിരുന്നു. വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ ജയസൂര്യ എത്തുന്നത്. ചിത്രത്തിന്റെ അതിഥി വേഷത്തിൽ നടൻ മോഹൻലാൽ എത്തുമെന്ന് നേരത്തെ മുതൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ, ജയസൂര്യയുടെ അതേ ഗെറ്റപ്പിൽ മോഹൻലാൽ എത്തുന്ന ഫാൻ-മേഡ് പോസ്റ്ററാണ് ഓൺലൈനിൽ ശ്രദ്ധനേടുന്നത്.

Also Read:'ഇവിടെ ഏത് റോളും പോകും'; പ്രേമത്തിലെ ജോർജായി മോഹൻലാൽ, മലരായി ശോഭന; വീഡിയോ

ഇൻസ്റ്റഗ്രാമിൽ "adhinollur" എന്ന അക്കൗണ്ടാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളും പോസ്റ്റിനു ലഭിക്കുന്നുണ്ട്. മോഹൻലാൽ കത്തനാറിൽ ഒരു അപ്രതീക്ഷിത അതിഥി വേഷം അവതരിപ്പിച്ചാലോ? എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

Also Read: "ചതിക്ക് ചതി, അതാണ് മ്ലാത്തി ചേട്ടത്തിയുടെ നിലപാട്"; വൈറലായി 'എക്കോ'യുടെ പുതിയ ക്ലൈമാക്സ്; വീഡിയോ

മലയാള സിനിമയിലെ തന്നെ വലിയ ചിത്രങ്ങളിലൊന്നായിരിക്കും കത്തനാർ എന്നാണ് സൂചന. ആർ രാമാനന്ദ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജയസൂര്യ ടൈറ്റിൽ വേഷത്തിലെത്തുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർ താരം അനുഷ്ക ഷെട്ടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴ് നടൻ പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിതീഷ് ഭരദ്വാജ് എന്നിവരും കത്തനാറിൽ അണിനിരക്കുന്നതായാണ് റിപ്പോർട്ട്.

Read More: ട്രെയിനിൽ ഇടുക്കി കറങ്ങിയാലോ? കാടും മേടും കണ്ട് കോടമഞ്ഞിലൂടെ ഒരു സ്വപ്നയാത്ര; വൈറലായി വീഡിയോ

Jayasurya Mohanlal Viral Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: