Latest News
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

ജോർജ് കുട്ടിച്ചേട്ടാ ഞങ്ങൾ പോകുന്നുവെന്ന് കാർത്തിക്; ‘ദൃശ്യം’ മൂന്നിന് കഥ റെഡിയെന്ന് ആരാധകർ

ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്

സോഷ്യൽ മീഡിയയിലെ താരമാണ് കാർത്തിക് ശങ്കർ. ടിക് ടോക്കിലെ താരം യൂട്യൂബിലെത്തി ഷോർട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയും നിരവധി ആരാധകരെയാണ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. കാർത്തിക്കിന്റെ ഓരോ വീഡിയോകളും പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ഹിറ്റ് ആകാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്.

ദൃശ്യം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട എസ്തർ അനിലിന് ഒപ്പമുള്ള കാർത്തിക്കിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “ജോർജ് കുട്ടിച്ചേട്ടാ ഞങ്ങൾ പോകുന്നു” എന്ന അടിക്കുറിപ്പോടെയാണ് കാർത്തിക് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ചിത്രത്തിന് താഴെയുള്ള കമന്റുകളൊക്കെ വളരെ രസകരമാണ്. “നീ വരുൺ പ്രഭാകർ എന്നു കേട്ടിട്ടുണ്ടോ, വല്യ ഐജിയുടെ മകനൊക്കെയായിരുന്നു. പുള്ളിയുടെ മൂത്ത മകളെ കാണാൻ രാത്രി വീട്ടിൽ വന്നതായിരുന്നു. ആറു വർഷമാ അവന്റെ ബോഡിയും തപ്പി കേരള പൊലീസ് പരക്കെ പാഞ്ഞത്. ഇപ്പോഴിതാ അവളുടെ അനിയത്തിയെയും കൊണ്ട് നീ പോകുവാ, കണ്ടറിയണം കോശീ നിനക്കിനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്” എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.

“വരുൺ പ്രഭാകറിന്റെ അനിയൻ..ഐജി ഗീത പ്രഭാകറിന്റെ രണ്ടാമത്തെ മകൻ കാർത്തിക് ശങ്കർ..പക വീട്ടാനുള്ളതാണ്..ദൃശ്യം 3”, “എന്നാ നീ തീർന്നെടാ തീർന്ന്..അസ്ഥി പോലും ബാക്കി കിട്ടത്തില്ല”, “പൊലീസ് സ്റ്റേഷൻ ഒന്നൂടെ മാറ്റി പണിയേണ്ടി വരുമല്ലോ കർത്താവേ..”, “കുഴികൾ എടുക്കാനോ അസ്ഥികൾ ശേഖരിക്കാനോ കണ്ണുകളടച്ച് കാത്തിരിക്കാനോ ഇനി എനിക്ക് അതിനുള്ള ആരോഗ്യമോ സാമ്പത്തികമോ ഇല്ലാ.. പ്ലീസ്.. എന്ന് ജോർജുകുട്ടി” എന്നിങ്ങനെ രസകരമായ കമന്റുകൾ പോസ്റ്റിൽ കാണാം.

Read Also: “ഇറങ്ങിപ്പോന്നൂടെ? ജീവിച്ചൂടെ? എന്തിനാണിങ്ങനെ സ്വയം ഇല്ലാതെയാകുന്നത്‌?,” ശ്രദ്ധേയമായി ഈ കുറിപ്പ്

2013ലാണ് മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറായി ദൃശ്യം ഇറങ്ങിയത്. മോഹൻലാൽ നായകനായ ചിത്രം വലിയ ഹിറ്റാവുകയും ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വർഷം ഫെബ്രുവരി 19ന് റീലീസ് ചെയ്യുകയും ചെയ്തിരുന്നു. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം ഒന്നാം ഭാഗത്തേക്കാൾ വലിയ ഹിറ്റ് ആയിരുന്നു. മോഹൻലാലിന് പുറമെ, മീന, അൻസിബ, ആശാ ശരത്, സിദ്ധിഖ്, മുരളി ഗോപി എന്നിവരാണ് രണ്ടാം ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Karthik shankar new facebook photo with esther anil getting viral with drishyam reference

Next Story
ഇറങ്ങിപ്പോന്നൂടെ, ജീവിച്ചൂടെ, എന്തിനാണിങ്ങനെ സ്വയം ഇല്ലാതെയാകുന്നത്‌?; ശ്രദ്ധേയമായി കുറിപ്പ്vismaya death case, dowry death case, dowry harassment, BAMS student death case, husband Kiran kumar arrested, dowry death case kerala, kollam, kerala news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com