അമ്മയെക്കുറിച്ചുള്ള ഓർമകളാണ് ആ ഫോണിൽ; ഒന്നു കണ്ടെത്താമോ; അപേക്ഷയുമായി ഒമ്പത് വയസ്സുകാരി

“എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു, ഞാൻ അനാഥയായി. ആ ഫോണിൽ എന്റെ അമ്മയുടെ നിരവധി ഓർമ്മകൾ ഉണ്ട്,” കത്തിൽ പറയുന്നു

Covid deeath, coronavirus death, Kodagu, mothers death, covid death, indian express, കൊഡക്, കോഡഗ്, കുടക്, malayalam news, news in malayalam, malayalam latest news, latest news in malayalam, ie malayalam

മരിച്ചുപോയ അമ്മയുടെ മൊബൈൽ ഫോൺ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കർണാടകയിലെ കുടകിൽ നിന്നുള്ള ഒൻപത് വയസുകാരി എഴുതിയ കത്ത് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ഇതിന് പിറകേ ഫോൺ കണ്ടെത്താൻ അന്വേഷണം ആരംഭിക്കുമെന്ന് കർണാടക പൊലീസ് അറിയിക്കുകയും ചെയ്തു.

കുട്ടിയുടെ അമ്മ മേയ് 16നാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ മരിച്ചത്. ആശുപത്രിയിൽ അമ്മ ചികിത്സയിൽ കഴിയവേയാണ് ഫോൺ നഷ്ടപ്പെട്ടതെന്ന് ഒൻപത് വയസ്സുകാരിയായ ഹൃതിക്ഷയുടെ കത്തിൽ പറയുന്നു.

“എന്റെ അച്ഛനും അമ്മക്കും എനിക്കും കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. അമ്മയുടെ ആരോഗ്യനില വഷളായതിനാൽ അവരെ മഡിക്കേരി കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞാനും അച്ഛനും ഹോം ക്വാറന്റൈനിലായിരുന്നു, അന്ന് ഞങ്ങൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല,”കുശാൽനഗർ നിവാസിയായ ഹൃതിക്ഷ, കുടക് ഡെപ്യൂട്ടി കമ്മീഷണർ, എം‌എൽ‌എ, ജില്ലാ കോവിഡ് -19 ആശുപത്രിയിലെ ഉദ്യോഗസ്ഥർ എന്നിവരെ അഭിസംബോധന ചെയ്ത എഴുതിയ കത്തിൽ പറയുന്നു.

“എന്റെ പിതാവ് ദിവസവേതനക്കാരനാണ്, അയൽക്കാരുടെ സഹായത്തോടെ ഈ ദിവസങ്ങളെ ഞങ്ങൾക്ക് അതിജീവിക്കാൻ കഴിഞ്ഞു. മെയ് 16 ന് എന്റെ അമ്മ മരിച്ചു. ആരോ എന്റെ അമ്മയുടെ മൊബൈൽ ഫോൺ എടുത്തു. എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു, ഞാൻ അനാഥയായി. ആ ഫോണിൽ എന്റെ അമ്മയുടെ നിരവധി ഓർമ്മകൾ ഉണ്ട്. ആരെങ്കിലും ഫോൺ എടുക്കുകയോ കണ്ടെത്തുകയോ ചെയ്താൽ അത് തിരികെ നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു… ” കത്തിൽ ഹൃതിക്ഷ കുറിച്ചു.

“എന്റെ ഭാര്യ ടി കെ പ്രഭ (36) മെയ് 16 ന് കോവിഡ് ബാധിച്ച് മരിച്ചു. അവളുടെ മറ്റ് വസ്തുക്കൾ ഉടൻ ഞങ്ങൾക്ക് കൈമാറിയെങ്കിലും മൊബൈൽ ഫോൺ കാണുന്നില്ലായിരുന്നു. ഞങ്ങൾ ആ നമ്പറിലേക്ക് നിരവധി തവണ വിളിക്കാൻ ശ്രമിച്ചു, പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആണ്. ” ഹൃത്വിക്ഷയുടെ പിതാവ് നവീൻ കുമാർ പറഞ്ഞു.

Read More: ബ്ലാക്ക് ഫംഗസ് ബാധയും വ്യാവസായിക ഓക്സിജനും തമ്മിൽ ബന്ധമുണ്ടോ?

അമ്മയുടെ ഓർമകളുള്ള ഫോൺ ലഭിക്കാത്തതിനാൽ മകൾ അന്നുമുതൽ കരയുകയാണെന്നും കുമാർ കൂട്ടിച്ചേർത്തു. “ഫോട്ടോകൾ, വീഡിയോകൾ, മറ്റ് ഫയലുകൾ എന്നിങ്ങനെ ആ ഫോണിൽ ഞങ്ങളുടെ കുടുംബത്തിന്റെ പ്രിയപ്പെട്ട ഓർമ്മകൾ ഹൃതിക്ഷ സൂക്ഷിച്ചു. അമ്മയുടെ ഫോൺ ഉപയോഗിച്ച് അവൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തു. ഫോൺ കണ്ടെത്താനോ പുതിയ ഫോൺ വാങ്ങാനോ കഴിയാത്തതിനാൽ എനിക്ക് ഇപ്പോൾ നിസ്സഹായത തോന്നുന്നു,”നവീൻ കുമാർ പറഞ്ഞു.

അതേസമയം, കുട്ടിയുടെ അപേക്ഷ സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ, സംഭവത്തിൽ വേഗത്തിൽ നടപടിയെടുക്കാൻ , നിരവധി ഉപയോക്താക്കൾ പോലീസിനോട് അഭ്യർത്ഥിച്ചു.

ഫോൺ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ഒരു ട്വീറ്റിന് കർണാടക ഡിജി & ഐജിപി പ്രവീൺ സൂദ് മറുപടി നൽകുകയും ചെയ്തു. “ഞങ്ങളുടെ ടീം ജോലിയിലാണ്. എന്നാൽ വളരെയധികം ആളുകൾ ഇതിനായി പറയുന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യമാില്ല. കണ്ടെത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കും,” ഡിജിപി പറഞ്ഞു.

Read More: കോവിഡ്: വായുവിലൂടെ വൈറസ് എത്ര ദൂരം സഞ്ചരിക്കും? അറിയാം സർക്കാർ നിർദേശങ്ങൾ

അതേസമയം, ഫോൺ കണ്ടെത്താൻ ആശുപത്രി അധികൃതരുമായി ഏകോപിച്ച് പ്രവർത്തിക്കുകയാണെന്ന് കുടക് പൊലീസ് പറഞ്ഞു. “എത്രയും വേഗം ഫോൺ കണ്ടെത്താൻ ഞങ്ങൾ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുന്നുണ്ട് കൂടാതെ ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇവിടെ കേസ് ഫയൽ ചെയ്തിട്ടുണ്ട്,” കുശാൽനഗർ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Karnataka kodagu girl 9 makes emotional plea to find deceased moms missing phone cops on toes

Next Story
അഭിമാനം വാനോളം; സ്വപ്നച്ചിറകിൽ പറന്നിറങ്ങാനൊരുങ്ങി ജെനി ജെറോംKerala Youngest Woman Commercial Pilot, Jeni Jerome, Sharja to Thiruvananthapuram, കൊച്ചുതുറ, ജെനി ജെറോം, പ്രായം കുറഞ്ഞ പൈലറ്റ്, പ്രായം കുറഞ്ഞ വനിതാ പൈലറ്റ്, ജെനി, ഷെയ്ൻ, Shane, Shane Nigam, ഷെയ്ൻ നിഗം, malayalam news, kerala news, malayalam latest news, latest news in malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com