Karnataka Election Results 2018: കര്‍ണാടക രാഷ്ട്രീയത്തിലെ നാടകീയത ആഘോഷിച്ച് സോഷ്യല്‍ മീഡിയയും ട്രോളന്മാരും. മീമുകളും ട്രോളുകളുമായി സോഷ്യല്‍ മീഡിയയും കര്‍ണാടകയിലെ മാറി മറഞ്ഞു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ ആഘോഷമാക്കുകയാണ്.
ദക്ഷിണേന്ത്യയിലേക്കുള്ള ബിജെപിയുടെ കടന്നു വരവിനെ ‘അനിയാ നില്‍’ എന്നു പറഞ്ഞ് പടിവാതിലില്‍ തന്നെ തകര്‍ത്തതിന്റെ ആവേശമാണ് സോഷ്യല്‍ മീഡിയയില്‍. രാവിലെ ബിജെപിയ്ക്ക് അനുകൂലമായിരുന്ന സാഹചര്യം വൈകുന്നേരമായപ്പോഴേക്കും കോണ്‍ഗ്രസിനും ജെഡിഎസിനും വഴിമാറിയിരിക്കുകയാണ്.
കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പുറത്തുവന്നതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിര്‍ണായക രാഷ്ട്രീയ ചരടുവലികളാണ് നടക്കുന്നത്. കേവല ഭൂരിപക്ഷം നേടുന്നതില്‍ ബിജെപി പരാജയപ്പെട്ടതോടെ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ച് നില്‍ക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പങ്കാളിയാകും. ബിജെപിയെ അധികാരത്തില്‍ നിന്നകറ്റുക, മതേതര സര്‍ക്കാര്‍ നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളിലാണ് ജനതാദളും (സെക്യൂലര്‍) കോണ്‍ഗ്രസും ഒന്നിച്ചത്.
അതേസമയം, കോണ്‍ഗ്രസും ജെഡിഎസും ഒന്നിക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ബിജെപി ക്യാംപ് നിശബ്ദമായി. ഇതോടെ നേതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനം നിര്‍ത്തിവച്ചു. ഇതെല്ലാം ട്രോളുകള്‍ക്ക് വിഷയമാകുന്നുണ്ട്.
#BjpWinsKarnataka pic.twitter.com/8neDjxJTq0
— Unofficial Sususwamy (@swamv39) May 15, 2018