/indian-express-malayalam/media/media_files/uploads/2018/05/jaitley.jpg)
Karnataka Election Results 2018: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ബിജെപി മുന്നോട്ട് വയ്ക്കുന്ന പ്രധാന വാദങ്ങളിലൊന്ന് തങ്ങളാണ് ഏറ്റവും വലിയ ഒറ്റകക്ഷി എന്നതാണ്. തങ്ങള്‍ക്കാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശമെന്ന് പറയുന്ന ബിജെപി യെഡിയൂരപ്പയെ മുഖ്യമന്ത്രിയാകാന്‍ അനുവദിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് ചെയ്യുന്നത് ജനാധിപത്യത്തിനും ധാര്‍മ്മികതയ്ക്കും എതിരാണെന്നാണ് കേരളത്തിലെ ബിജെപി നേതാക്കന്മാരടക്കം പറയുന്നത്. എന്നാല്‍ സമാനമായ സാഹചര്യങ്ങളില്‍ ഗോവയിലും മറ്റും ബിജെപി അധികാരത്തിലെത്തിയത് ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ മറുപടി പറയുന്നത്.
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്‌റ്റ്‌ലി കഴിഞ്ഞ വര്‍ഷം ട്വീറ്റ് ചെയ്ത വാക്കുകളാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. ഗോവയിലേയും മറ്റും തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഏറ്റവും വലിയ ഒറ്റകക്ഷി അല്ലാതിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങളെ ന്യായീകരിക്കുകയായിരുന്നു ട്വീറ്റില്‍ അദ്ദേഹം.
/indian-express-malayalam/media/media_files/uploads/2018/05/tweet-1-300x259.jpg)
'ഒരു തൂക്കു സഭയില്‍ തിരഞ്ഞെടുക്കപ്പെട്ട ഭൂരിഭാഗം എംഎല്‍എമാര്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ചാല്‍, ആ ഭൂരിപക്ഷ സഖ്യത്തിന്റെ നേതാവിനെ സര്‍ക്കാര്‍ രൂപീകരിക്കാനും ഹ്രസ്വ കാലയളവിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനും ഗവർണര്‍ ക്ഷണിക്കുന്നത് ഭരണഘടനാ പരമായി ശരിയാണ്,'' എന്നായിരുന്നു അന്ന് ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തത്. ഇതാണ് ഇപ്പോള്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ രൂപീകരണത്തെ എതിര്‍ക്കുന്ന ബിജെപിയ്ക്കുള്ള മറുപടിയായി മാറിയിരിക്കുന്നത്.
In a hung assembly, if majority of the elected MLAs form a coalition, the Governor would be constitutionally right (1/2)
— Arun Jaitley (@arunjaitley) March 13, 2017
കര്‍ണാടക തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഫൊട്ടോഫിനിഷിലേക്ക് നീങ്ങുമ്പോള്‍ ഒരൊറ്റ പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സ്ഥിതിവിശേഷമാണ്. നൂറ്റിനാല് സീറ്റില്‍ മുന്നേറുന്ന ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമ്പോള്‍ എഴുപത്തിയെട്ടോളം സീറ്റുകളില്‍ മുന്നേറുന്ന കോണ്‍ഗ്രസും മുപ്പത്തിയെട്ടില്‍ നില്‍ക്കുന്ന ജനതാദളും രണ്ട് സ്വതന്ത്രന്മാരും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയിലെത്തിയപ്പോള്‍ കോണ്‍ഗ്രസോ ജനതാദളോ പിന്തുണച്ചാല്‍ മാത്രമേ ബിജെപിക്ക് അധികാരത്തിലേറാനാകൂ. ഒരു സീറ്റ് നേടിയ ബിഎസ്‌പിയും മറ്റൊരു സ്വതന്ത്രനും കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ കണ്ണുകള്‍ മുഴുവനും കര്‍ണാടക ഗവര്‍ണറിലേക്കാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us