ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ബിജെപിയ്ക്ക് മുന്നേറ്റം. നടകീയമായ വോട്ടെണ്ണല്ലില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിദ്ധരാമയ്യ മൽസരിച്ച് രണ്ടിടങ്ങളില്‍ ഒരിടത്ത് മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. ഒരിടത്ത് തോല്‍വിയും വഴങ്ങി.

സിദ്ധരാമയ്യയെ സ്വീകരിക്കുന്ന വോട്ടര്‍മാര്‍

ഫലം കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ ട്വിറ്ററില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പോസ്റ്റുകള്‍ നിറഞ്ഞു. മുഖ്യമന്ത്രിക്കുളള മറുപടിയാണ് ഇതെന്ന് ചിലര്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യേണ്ട സമയമാണിതെന്നും കമന്റുകള്‍ വന്നു.

കോണ്‍ഗ്രസിനെ പരോക്ഷമായി പിന്തുണച്ച് ബിജെപിക്കെതിരെ പ്രചാരണം നടത്തിയ നടന്‍ പ്രകാശ് രാജിനെതിരേയും പരിഹാസം ഉയര്‍ന്നു. സിദ്ധരാമയ്യയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഇതെന്നും വിമര്‍ശനം ഉയര്‍ന്നു. അതേസമയം ബിജെപിയുടെ നേട്ടത്തിനെതിരേയും ട്വീറ്റുകള്‍ നിറഞ്ഞു.

അക്രമത്തിന്റെ കറുത്ത ദിനങ്ങളാണ് കര്‍ണാടകയെ കാത്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് അനുഭാവികള്‍ ട്വീറ്റ് ചെയ്തു.

ആദ്യ സൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമായപ്പോള്‍ വന്ന ട്വീറ്റുകള്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ