scorecardresearch

ഒൻപത് വയസ്സുകാരിയുടെ കണ്ണീരിന് ഫലമുണ്ടായി; മരിച്ചുപോയ അമ്മയുടെ ഫോൺ മൂന്ന് മാസത്തിന് ശേഷം തിരിച്ചുകിട്ടി

“ഉറക്കമില്ലാത്ത രാത്രികൾ കരഞ്ഞുതീർത്തതിന് ശേഷം, ഒടുവിൽ അമ്മയുടെ ഫോൺ ലഭിച്ചതിൽ എന്റെ മകൾ സന്തോഷിക്കുന്നു,” ഹൃതിക്ഷയുടെ പിതാവ് നവീൻ കുമാർ പറഞ്ഞു

Covid deeath, coronavirus death, Kodagu, mothers death, covid death, indian express, കൊഡക്, കോഡഗ്, കുടക്, malayalam news, news in malayalam, malayalam latest news, latest news in malayalam, ie malayalam

മരിച്ചുപോയ അമ്മയുടെ മൊബൈൽ ഫോൺ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കർണാടകയിലെ കുടകിൽ നിന്നുള്ള ഒൻപത് വയസുകാരി എഴുതിയ കത്ത് മൂന്ന് മാസം മുൻപാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായത്. ഒൻപത് വയസ്സുകാരിയായ ഹൃതിക്ഷയായിരുന്നു തന്റെ അമ്മയുടെ ഫോൺ ആവശ്യപ്പെട്ട് ഹൃതിക്ഷ, കുടക് ഡെപ്യൂട്ടി കമ്മീഷണർ, എം‌എൽ‌എ, ജില്ലാ കോവിഡ് -19 ആശുപത്രിയിലെ ഉദ്യോഗസ്ഥർ എന്നിവരെ അഭിസംബോധന ചെയ്ത് കത്തെഴുതിയത്.

ഇപ്പോൾ മൂന്ന് മാസത്തിന് ശേഷം ഹൃതിക്ഷയുടെ അമ്മയുടെ ഫോൺ കണ്ടെത്തിയിരിക്കുകയാണ് പൊലീസ്. ഈ ഫോൺ പൊലീസ് ഹൃതിക്ഷയ്ക്ക് കൈമാറുകയപം ചെയ്തു.

അമ്മ മേയ് 16നാണ് ഹൃതിക്ഷയുടെ അമ്മ -ടി കെ പ്രഭ (36) കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ മരിച്ചത്. ആശുപത്രിയിൽ അമ്മ ചികിത്സയിൽ കഴിയവേയാണ് ഫോൺ നഷ്ടപ്പെട്ടതെന്ന് ഹൃതിക്ഷയുടെ കത്തിൽ പറഞ്ഞിരുന്നു.

“എന്റെ അച്ഛനും അമ്മക്കും എനിക്കും കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. അമ്മയുടെ ആരോഗ്യനില വഷളായതിനാൽ അവരെ മഡിക്കേരി കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞാനും അച്ഛനും ഹോം ക്വാറന്റൈനിലായിരുന്നു, അന്ന് ഞങ്ങൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല,” എന്നായിരുന്നു കുശാൽനഗർ നിവാസിയായ ഹൃതിക്ഷയുടെ കത്തിൽ പറഞ്ഞത്.

Read More: അമ്മയെക്കുറിച്ചുള്ള ഓർമകളാണ് ആ ഫോണിൽ; ഒന്നു കണ്ടെത്താമോ; അപേക്ഷയുമായി ഒമ്പത് വയസ്സുകാരി

തനിക്ക് തന്റെ അമ്മയെക്കുറിച്ചുള്ള ഓർമകൾ അടങ്ങിയതാണ് ആഫോണെന്നും അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം അതിലുണ്ടെന്നും ഹൃതിക്ഷ കത്തിൽ പറഞ്ഞിരുന്നു.

“എന്റെ പിതാവ് ദിവസവേതനക്കാരനാണ്, അയൽക്കാരുടെ സഹായത്തോടെ ഈ ദിവസങ്ങളെ ഞങ്ങൾക്ക് അതിജീവിക്കാൻ കഴിഞ്ഞു. മെയ് 16 ന് എന്റെ അമ്മ മരിച്ചു. ആരോ എന്റെ അമ്മയുടെ മൊബൈൽ ഫോൺ എടുത്തു. എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു, ഞാൻ അനാഥയായി. ആ ഫോണിൽ എന്റെ അമ്മയുടെ നിരവധി ഓർമ്മകൾ ഉണ്ട്. ആരെങ്കിലും ഫോൺ എടുക്കുകയോ കണ്ടെത്തുകയോ ചെയ്താൽ അത് തിരികെ നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു… ” കത്തിൽ ഹൃതിക്ഷ കുറിച്ചു.

Read More: ‘ഹീ ഈസ് മൈ സണ്‍’, സ്‌നേഹത്തില്‍ പൊതിഞ്ഞ മധുരം നല്‍കി രാജമ്മ; ആശ്ലേഷിച്ച് രാഹുല്‍ ഗാന്ധി

ഫോൺ ആശുപത്രി ഗോഡൗണിൽ നിന്ന് കണ്ടെടുത്തതായി കുടക് എസ്പി ക്ഷമ മിശ്ര ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. അടുത്തിടെ ശുചീകരണ ആവശ്യങ്ങൾക്കായി പ്രദേശം വൃത്തിയാക്കിയപ്പോഴാണ് ഫോൺ കണ്ടെത്തിയതെന്നും അവർ വ്യക്തമാക്കി.

“ഞങ്ങൾ സാങ്കേതിക സഹായം ഉപയോഗിച്ച് ഫോൺ പരിശോധിച്ചുറപ്പിച്ചു,” എന്നും അവർ അറിയിച്ചു,

“ഫോട്ടോകൾ, വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ അടക്കം ഹൃത്വിക്ഷയുടെ അമ്മയോടൊപ്പമുണ്ടായിരുന്ന എല്ലാ ഓർമ്മകളും കേടുകൂടാതെയിരിക്കുന്നതായി ആ ഫോൺ പരിശോധിച്ചപ്പോൾ കണ്ടെത്തി. ഇത് അവളുടെ കുടുംബത്തെയും ഞങ്ങളുടെ ഉദ്യോഗസ്ഥരെയും ഒരുപോലെ സന്തോഷിപ്പിച്ചു,” അവർ പറഞ്ഞു.

ഫോൺ കണ്ടെത്തിയതിൽ ഹൃതിക്ഷയുടെ പിതാവ് നവീൻകുമാർ ടി ആർ സന്തോഷം പ്രകടിപ്പിച്ചു. “ഉറക്കമില്ലാത്ത രാത്രികൾ അതിനെക്കുറിച്ചോർത്ത് കരഞ്ഞതിന് ശേഷം, ഒടുവിൽ അമ്മയുടെ ഫോൺ ലഭിച്ചതിൽ എന്റെ മകൾ സന്തോഷിക്കുന്നു,” അദ്ദേഹം പറഞ്ഞു. സാംസങ് ഗാലക്സി ജെ 2 കോർ ഫോൺ കാണാതായെന്ന് പറഞ്ഞ് കുശാൽനഗർ പോലീസ് സ്റ്റേഷനിൽ നവീൻ കുമാർ പരാതി നൽകിയിരുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Karnataka 9 yr old girl letter police find her deceased moms phone