Latest News

മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നവർ; ഈ കരിക്ക് താരങ്ങളെ മനസ്സിലായോ?

കരിക്ക് താരങ്ങളുടെ കുട്ടിക്കാലചിത്രം ശ്രദ്ധ നേടുന്നു

karikku, Anand mathews karikku, Unni mathews karikku, PF Mathews sons, karikku cast, karikku director, karikku family pack cast, karikku youtube channel, karikku george, karikku family pack actress, karikku channel, karikku reaction, karikku family pack status

മലയാളികൾ നെഞ്ചോടു ചേർത്ത വെബ് സീരിസുകളിൽ ഒന്നാണ് കരിക്ക്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് കരിക്കിന്റെ വളർച്ച. ഇന്ന് ഏഴ് മില്യണിലേറെ സബ്സ്‌ക്രൈബേഴ്സും അതിലേറെ ആരാധകരുമുണ്ട് കരിക്ക് ടീമിന്. ഫേസ്ബുക്കും യൂട്യൂബുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായ മലയാളികളിൽ ഭൂരിപക്ഷത്തിനും സുപരിചിതരാണ് കരിക്കിലെ ജോർജും ലോലനും ശംഭുവും ഷിബുവുമെല്ലാം. ഒരു പുതിയ സിനിമ ഇറങ്ങുമ്പോൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് സമാനമാണ് പലപ്പോഴും കരിക്കിന്റെ എപ്പിസോഡുകൾക്ക് ലഭിക്കുന്ന പ്രതികരണവും. കരിക്കിലെ താരങ്ങൾ ഓരോരുത്തരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

ഇപ്പോഴിതാ, എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസിന്റെ മക്കളും സഹോദരങ്ങളും കരിക്ക് താരങ്ങളുമായ ഉണ്ണി മാത്യൂസിന്റെയും ആനന്ദ് മാത്യൂസിന്റെും കുട്ടിക്കാലചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പി എഫ് മാത്യൂസ് ആണ് മക്കളുടെ കുട്ടിക്കാലചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

ഉണ്ണി മാത്യൂസും ആനന്ദ് മാത്യൂസും

ഉണ്ണിയുടെ ഭാര്യ റീനുവും കരിക്കിൽ അംഗമായിരുന്നു. ഏറെ ശ്രദ്ധ നേടിയ ‘ഫാമിലി പാക്ക്’ എപ്പിസോഡിൽ ബബിതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് റീനു സണ്ണിയായിരുന്നു. സണ്ണി ഡേ വ്ളോഗ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയയാണ് റീനു.

ആ എപ്പിസോഡിൽ റീനുവിനും ഉണ്ണിയ്ക്കും പുറമെ ഇവരുടെ വീട്ടിലെ വളർത്തുനായ മൗഗ്ലിയും ഒരു കഥാപാത്രമായി എത്തിയിരുന്നു.

Read more: നിങ്ങളെന്തൊരു അച്ഛനാണ്!; വാർപ്പ് മാതൃകകളെ പൊളിച്ച് ‘കരിക്കി’ന്റെ എപ്പിസോഡ്

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Karikku stars childhood photos

Next Story
കാണ്ടാമൃഗമാണ്, പക്ഷേ ക്യൂട്ടാണ് !
The moderation of comments is automated and not cleared manually by malayalam.indianexpress.com