scorecardresearch
Latest News

‘കരിക്ക്’ ഫെയിം അരുൺ പ്രദീപ് വിവാഹിതനായി

അടൂർ സ്വദേശിയായ അരുൺ ഒരു ഗായകൻ കൂടിയാണ്

‘കരിക്ക്’ ഫെയിം അരുൺ പ്രദീപ് വിവാഹിതനായി

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ‘കരിക്ക്’ എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടന്‍ അരുണ്‍ പ്രദീപ് വിവാഹിതനായി. ധന്യ ധനപാലനാണ് വധു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ വിവാഹത്തിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുകളും മാത്രമാണ് പങ്കെടുത്തത്. നേരത്തെ സേവ് ദി ഡേറ്റ് ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.

അടൂർ സ്വദേശിയായ അരുൺ യൂട്യൂബറും ഗായകനും കൂടിയാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ അരുൺ പിന്നീട് അഭിനയരംഗത്തേക്ക് വരികയായിരുന്നു. തിരുവോണം സ്‌പെഷ്യലായി ‘കരിക്ക്’ പുറത്തിറക്കിയ പുത്തന്‍ എപ്പിസോഡിലും അരുണ്‍ പ്രദീപ് ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Read more:Karikku: ആ കമ്പി വളയ്ക്കാൻ നോക്കുന്നത് ടൊവിനോയല്ലേ?

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Karikku fame arun pradeep wedding photos