scorecardresearch

എന്നോളം പ്രായമുള്ളൊരു സ്വപ്നം യാഥാർത്ഥ്യമായി; സന്തോഷം പങ്കുവച്ച് അനു കെ അനിയൻ

ആദ്യകാർ സ്വന്തമാക്കിയ സന്തോഷം പങ്കുവച്ച് കരിക്ക് താരം

Anu K Aniyan, Anu K Aniyan karikku

‘കരിക്ക്’ എന്ന വെബ്സീരിസിലൂടെ ശ്രദ്ധ നേടിയ താരമാണ് അനു കെ അനിയൻ. സ്വന്തം പേരിനേക്കാൾ കരിക്കിലെ ജോർജ് എന്ന കഥാപാത്രത്തിന്റെ പേരിലാണ് അനു ഇന്ന് അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിലും ജോർജിന് ഏറെ ആരാധകരാണ് ഉള്ളത്.

ജീവിതത്തിലെ ഒരു സന്തോഷവാർത്ത ആരാധകരുമായി ഷെയർ ചെയ്തിരിക്കുകയാണ് അനു ഇപ്പോൾ. ആദ്യകാർ സ്വന്തമാക്കിയിരിക്കുകയാണ് അനു. കിയയുടെ ചെറു എസ്‍യുവി സോണറ്റാണ് അനു സ്വന്തമാക്കിയത്.

“ചില സ്വപ്‌നങ്ങൾ യാഥാർഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങൾക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് അനു കുറിച്ചത്.

അനുവിന് ആശംസകൾ നേർന്നുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

കരിക്ക് ടീമിലെ ഏറ്റവും ശ്രദ്ധേയനായ നടൻ കൂടിയാണ് അനു കെ അനിയൻ. അനുവിന്റെ പ്രകടനങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്.

Read more: എന്റെ അമ്മ ഒരു ആരോഗ്യപ്രവർത്തകയാണ്; ‘കരിക്ക്’ താരത്തിന്റെ കുറിപ്പ് വൈറൽ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Karikku actor anu k aniyan bought kia sonet