കരീന കപൂറിന്റെ പുതിയതായി പുറത്തിറക്കിയ സെല്‍ഫി ചിത്രത്തിന് ട്രോള്‍ ചെയ്ത് സോഷ്യല്‍മീഡിയ. നടിയുടെ ഫാന്‍സ് ക്ലബ്ബാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 38കാരിയായ നടിക്ക് പ്രായം ഏറെയായെന്ന് പറഞ്ഞായിരുന്നു പലരും കമന്റ് ചെയ്തിരിക്കുന്നത്. ടസ്കാനിയില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കുമ്പോഴായിരുന്നു നടി സെല്‍ഫി എടുത്തത്. ഇതാണ് കരീനയുടെ ഫാന്‍സ് ഇന്‍സ്റ്റഗ്രാം വഴി പോസ്റ്റ് ചെയ്തത്.

‘കരീനയ്ക്ക് വയസായി പോയി,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. എന്നാല്‍ വിട്ട് കൊടുക്കാന്‍ കരീനയുടെ ആരാധകരും തയ്യാറല്ലായിരുന്നു. ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ എന്നായിരുന്നു ഇതിന് ഫാന്‍സ് ക്ലബ് അക്കൗണ്ടില്‌ നിന്നും മറുപടി നല്‍കിയത്. ചിലര്‍ ‘ആന്റി’ എന്നും ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കരീനയുടെ ആരാധകരും ശക്തമായി ഇതിനെ പ്രതിരോധിക്കുന്നുണ്ട്.

View this post on Instagram

Sunkissed in Tuscany missing you Bebo

A post shared by Poonam Damania (@poonamdamania) on

‘കരീനയ്ക്ക് കുറച്ച് ഗ്ലൂക്കോസ് കൊടുക്കു, കരീന അല്‍പം ഭക്ഷണം കഴിച്ചാലും,’ എന്നിങ്ങനെ അധിക്ഷേപപരമായും കമന്റുകളുണ്ട്. എന്നാല്‍ കരീന രണ്ട് വയസുകാരനായ തൈമൂറിന്റെ മാതാവാണെന്നും സോഷ്യല്‍മീഡിയാ ട്രോളുകാര്‍ പിന്തിരിയണമെന്നും പലരും അഭിപ്രായപ്പെട്ടു. ഈ ചിത്രം കരീനയുടെ മാനേജര്‍ പൂനം ദമാനിയ ആയിരുന്നു ആദ്യം പോസ്റ്റ് ചെയ്തിരുന്നത. ഇത്തരത്തിലുളള പല ചിത്രങ്ങളും ഫാന്‍സ് ക്ലബ്ബും പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തേയും ബോഡി ഷെയിമിങ്ങിന് ഇരയായിട്ടുളള ആളാണ് കരീന. എന്നാല്‍ തക്കതായ മറുപടിയും നടി നല്‍കാറുണ്ട്.

Read More: തൈമൂറിനു പിന്നാലെയുള്ള പാപ്പരാസികളുടെ കറക്കം ഭയപ്പെടുത്തുന്നു: കരീന കപൂർ

View this post on Instagram

#holidayvibes

A post shared by Kareena Kapoor Khan (@therealkareenakapoor) on

2016 ഡിസംബറിലാണ് കരീന കപൂര്‍ തൈമൂര്‍ അലി ഖാന് ജന്മം നല്‍കിയത്. ഗര്‍ഭകാലത്ത് മോഡലിംഗ് രംഗത്ത് സജീവമായിരുന്നു കരീന. പ്രസവശേഷം വളരെപ്പെട്ടെന്ന് പഴയ രൂപത്തില്‍ കരീന മടങ്ങിയെത്തി. വീരെ ഡി വെഡ്ഡിംഗ് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്ബോള്‍ കുഞ്ഞിനെ നോക്കാതെ ജോലി ചെയ്യുന്നു എന്ന തരത്തില്‍ കരീനക്കെതിരെ ട്രോളുകള്‍ വന്നിരുന്നു.

View this post on Instagram

Loveee loveee loveeee

A post shared by Kareena Kapoor Khan (@therealkareenakapoor) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook