കരീനയുടെയും രൺബീറിന്റെയും ചെറുപ്പകാലത്തെ അപൂർവ വിഡിയോ

കുഞ്ഞു രൺബീറിന്റെയും കരീനയുടെയും ചെറുപ്പകാലത്തെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്

ranbir kapoor, kareena kapoor

കപൂർ കുടുംബത്തിലെ നാലാം തലമുറക്കാരാണ് കരീനയും കരിഷ്മയും രൺബീറും. ബോളിവുഡിലെ എക്കാലത്തെയും മികച്ച നടൻ രാജ് കപൂറിന്റെ കൊച്ചുമക്കളാണ് മൂവരും. കുഞ്ഞു രൺബീറിന്റെയും കരീനയുടെയും ചെറുപ്പകാലത്തെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. വീട്ടിൽ നടന്ന ആഘോഷചടങ്ങിൽ മുത്തച്ഛൻ രാജ് കപൂറിനൊപ്പമുളള കുഞ്ഞു രൺബീറിന്റെയും കരീനയുടെയും വിഡിയോയാണ് വൈറലായത്.

2013 ൽ കരീന പങ്കെടുത്ത ഒരു ഷോയുടെ വിഡിയോ രൺബീർ ആണ് തന്റെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തത്. കരീനയുടെയും രൺബീറിന്റെയും മുത്തച്ഛൻ രാജ് കപൂറിനൊപ്പമുളള വിഡിയോ ഷോയ്ക്കിടയിൽ അവതാരിക കരീനയ്ക്ക് കാണിച്ചുകൊടുക്കുന്നു. ഇതു കണ്ട് കരീന ആശ്ചര്യപ്പെടുകയാണ്. വിഡിയോയിൽ കുഞ്ഞു കരീന മുത്തച്ഛൻ രാജ് കപൂറിനെ കെട്ടിപ്പിടിക്കുന്നതും ഉമ്മ നൽകുന്നതും കാണാം. കുറച്ചു കഴിയുമ്പോൾ കുഞ്ഞു രൺബീറും മുത്തച്ഛന്റെ അടുത്ത് എത്തുന്നു. രാജ് കപൂർ കൊച്ചുമക്കളെയെല്ലാം തന്റെ അുത്ത് ഇരുത്തി സ്നേഹിക്കുന്നതും വിഡിയോയിൽ കാണാം.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Kareena kapoor khan ranbir kapoor throwback video with raj kapoor watch video

Next Story
അനുവിനെ കണ്ട കൂട്ടുകാർക്ക് സന്തോഷം അടക്കാനായില്ല; വിഡിയോ വൈറൽanu, indian origin
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express