scorecardresearch

ചൂയിങ് ഗം തൊണ്ടയിൽ കുടുങ്ങി; എട്ടു വയസുകാരിക്ക് രക്ഷകരായി യുവാക്കൾ; വീഡിയോ വൈറൽ

ചൂയിങ് ഗം വിഴുങ്ങിയതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന യുവാക്കളോട് പെൺകുട്ടി സഹായം അഭ്യർഥിക്കുകയായിരുന്നു

ചൂയിങ് ഗം വിഴുങ്ങിയതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന യുവാക്കളോട് പെൺകുട്ടി സഹായം അഭ്യർഥിക്കുകയായിരുന്നു

author-image
Trends Desk
New Update
Chewing gum Viral Video

ചിത്രം: ഫേസ്ബുക്ക്

ചൂയിങ് ഗം തൊണ്ടയിൽ കുടുങ്ങിയ എട്ടു വയസുകാരിയെ രക്ഷിക്കുന്ന യുവാക്കളുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ കൈയ്യടി നേടുന്നത്. കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിലാണ് സംഭവം. അറിയാതെ, ചൂയിങ് ഗം വിഴുങ്ങിയതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന യുവാക്കളോട് പെൺകുട്ടി സഹായം അഭ്യർഥിക്കുകയായിരുന്നു.

Advertisment

ഇടൻ തന്നെ യുവാക്കൾ കുട്ടിക്ക് പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റോഡരികിൽ വാഹനം നിർത്തി പച്ചക്കറി വണ്ടിയിൽ നിന്ന് സാധനങ്ങൾ വാങ്ങി പരസ്പരം സംസാരിച്ച് നിൽക്കു യുവാക്കളെ കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. തൊട്ടുപിന്നാലെ, റോഡിരികിൽ സൈക്കിളുമായി നിൽക്കുകയായിരുന്ന പെൺകുട്ടി ചൂയിങ് ഗം വായിൽ ഇടുന്നുതും തുടർന്ന് യുവാക്കളുടെ അടുത്തേക്ക് വരുന്നതും വീഡിയോയിൽ കാണാം.

Also Read: ഭൂകമ്പത്തില്‍ കെട്ടിമൊന്നാകെ കുലുങ്ങി; കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് നഴ്സുമാർ; വീഡിയോ

യുവാക്കൾ സമയോചിതമായി കുട്ടിക്ക് പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു. പള്ളിക്കര സ്വദേശി ഷൗക്കത്തിന്റേയും ഫരീദയുടെയും മകളായ ഫാത്തിമയാണ് ചൂയിങ് ഗം വിഴുങ്ങിയത്. കണ്ണൂർ പഴയങ്ങാടി പള്ളിക്കര സ്വദേശികളായ ഇസ്മായിൽ, നിയാസ്, ജാഫർ എന്നിവരാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.

Also Read: 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്'; മൂന്നാം ക്ലാസ്സുകാരന്റെ ഉത്തരക്കടലാസ്സ് പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടക്കം നിരവധി ആളുകൾ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. "കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ ചൂയിങ് ഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച് യുവാക്കൾ... നന്ദി" എന്ന കുറിപ്പോടെയാണ് മന്ത്രി പോസ്റ്റ് പങ്കുവച്ചത്.

Read More: ചെക്കൻ സൂപ്പറാ; നല്ല സ്വഭാവം; കല്യാണം മുടക്കി അൾട്രാ പ്രോ മാക്സ്!

Kannur Viral Video Viral

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: