Kannur Airport Opening: കണ്ണൂർ: വർഷങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്തെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചു. ജനങ്ങൾ അത്യാവേശത്തോടെയാണ് കണ്ണൂരിൽ വിമാനം പറന്നുയരുന്നത് കാണാനെത്തിയത്.
വിമാനത്താവളം കേരളത്തിന്റെ വ്യാവസായിക മേഖലയ്ക്ക് വലിയ കരുത്തേകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാൽ തന്നെ തദ്ദേശ വാസികളായ ജനങ്ങളെല്ലാം വളരെ ആഹ്ലാദത്തിലുമാണ്. ആദ്യ വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുക്കാൻ കണ്ണൂരുകാർ മത്സരിച്ചിരുന്നു. അതേപോലെ വിമാനത്തിനകത്തും യാത്രക്കാർ വിമാനത്താവള ഉദ്ഘാടനത്തിന്റെ സന്തോഷം പ്രകടിപ്പിച്ചു.
Read More: Kannur Airport opening: ബേങ്കീഞ്ഞാലരമണിക്കൂറ്
വിമാനത്തിന് അകത്ത് സീറ്റുകൾക്കിടയിലെ ലഭ്യമായ സ്ഥലത്ത് നിന്നാണ് യാത്രക്കാർ കൈകൊട്ടി പാട്ടുപാടിയത്. വിമാനം ആകാശത്തായിരുന്ന ഘട്ടത്തിലാണ് യാത്രക്കാർ പാട്ടുപാടിയതെന്നാണ് കരുതപ്പെടുന്നത്.
Read More: Kannur Airport Inauguration: പറന്നുയർന്ന് കണ്ണൂർ, വിമാനത്താവളം നാടിന് സമർപ്പിച്ചു
“ലങ്കി മറിയുന്നോളേ..” എന്ന മാപ്പിളഗാനമാണ് യാത്രക്കാർ പാടിയത്. ഇടയിൽ സ്വന്തം വരികൾ കൂടി കൂട്ടിച്ചേർത്ത് വിമാനത്താവള ഉദ്ഘാടനം യാത്രക്കാർ ശരിക്കും ആഘോഷിച്ചു. യാത്രക്കാർ തന്നെ ഈ ആഘോഷം മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതോടെ വൈറലായി മാറിയിരിക്കുകയാണ് ഈ വീഡിയോ ദൃശ്യങ്ങൾ.
കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പറന്ന ആദ്യ വിമാനത്തിലെ യാത്രക്കാരുടെ ആഘോഷം@CMOKerala @vijayanpinarayi @sureshpprabhu @airportCNN #kannurairportinauguration #KannurInternationalAirport #KannurAirport pic.twitter.com/aMQBUrwOuA
— IE Malayalam (@IeMalayalam) December 9, 2018
കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച ശേഷം പൊതുജനത്തിനായി തുറന്നുകൊടുത്തപ്പോൾ ഉണ്ടായ തിക്കും തിരക്കും തന്നെ ചരിത്രമാണ്. ലോകത്ത് ഇന്നുവരെ മറ്റൊരു വിമാനത്താവള കെട്ടിടവും കാണാൻ ഇങ്ങിനെ ജനം ഒഴുകിയെത്തിയ കഥ ഉണ്ടാവില്ല! സോഷ്യൽ മീഡിയയിൽ ഇതിന്റെ പേരിലിറങ്ങിയ ട്രോളുകൾ മറ്റൊരു കഥ.
എന്നാൽ ഈ തിക്കും തിരക്കും ടിക്കറ്റെടുക്കാനും കാണുമെന്ന് എയർ ഇന്ത്യ പ്രതീക്ഷിച്ചതല്ല. അല്ലെങ്കിലും കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പതിനായിരം രൂപയും മുടക്കി വെറുതെ ഒന്ന് പോയി വരാമെന്ന് ആരെങ്കിലും കരുതുമോ? എന്നാൽ ഇത് സംഭവിച്ചപ്പോൾ എയർ ഇന്ത്യയ്ക്ക് കോളടിക്കുകയും ചെയ്തു.
Read More: Kannur Airport opening: കണ്ണൂരിലിറങ്ങിയ വിമാനവും ക്യാപ്റ്റൻ കൃഷ്ണൻനായരുടെ സ്വപ്നവും
കണ്ണൂരിൽ നിന്നും അബുദാബിയിലേക്ക് ആദ്യ ടിക്കറ്റ് 9000 രൂപയ്ക്കാണ് വിറ്റത്. എന്നാൽ പിന്നീട് വേഗത്തിൽ ടിക്കറ്റുകൾ വിറ്റുപോയതോടെ നിരക്ക് കൂട്ടി. അവസാന ആറ് ടിക്കറ്റുകൾ വിറ്റത് 33000 രൂപയ്ക്കാണ്.
നവംബർ 13 ന് രാവിലെ 10.30 നാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. മണിക്കൂറുകൾക്കുളളിൽ വിമാനത്തിലെ 189 ടിക്കറ്റും വിറ്റുതീർന്നു. അത് മാത്രമല്ല, അബു ദാബിയിൽ നിന്ന് കണ്ണൂരിലേക്ക് തിരികെയുളള വിമാനത്തിലും ടിക്കറ്റുകൾ ബാക്കിയായില്ല. അതും ആദ്യ മണിക്കൂറിൽ തന്നെ തീർന്നുപോയി.
അബുദാബിയിൽ നിന്ന് തിരികെ കണ്ണൂരിലേക്കുളള ടിക്കറ്റ് വാങ്ങാനും ഉണ്ടായിരുന്നു ഈ തിരക്ക്. ഓൺലൈനായി വിറ്റ ആദ്യ ടിക്കറ്റിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിന് കിട്ടിയത് 670 ദിർഹമാണ്. ഏതാണ്ട് 12670 ഇന്ത്യൻ രൂപ. എന്നാൽ അവസാന ടിക്കറ്റ് ആയപ്പോഴേക്കും വില 2470 ദിർഹമായി. അതായത് 49000 രൂപ!