ഒരാൾ നമുക്കൊരു ഉപകാരം ചെയ്‌താൽ നമ്മൾ എന്തായിരിക്കും ചെയ്യുക ? ഒരു നന്ദി പറഞ്ഞ് മിക്കവാറും അവസാനിപ്പിക്കാറാണ് പതിവ്. എന്നാൽ അബി എന്ന കംഗാരു തന്നെ രക്ഷിച്ചവരോടുളള സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കുന്നത് കണ്ടാൽ കണ്ണ് നിറയും. തന്നെ രക്ഷിച്ച കംഗാരു സാങ്ച്വറിയിലെ കെയർടേക്കറെ കെട്ടിപ്പിടിച്ചും ചുംബിച്ചുമാണ് നിത്യവും അബി നന്ദി പ്രകടിപ്പിക്കുന്നത്. ഓസ്ട്രേലിയയിലെ ആലിസ് സ്പ്രിങ്സിലുളള കംഗാരു സാങ്ച്വറിയിലെ രാഞ്ജിയായാണ് അബി എന്ന അബിഗെയ്ൽ അറിയപ്പെടുന്നത്.

kangaroo-abi

അഞ്ചു മാസം പ്രായമുളളപ്പോഴാണ് ശരീരത്തിൽ മുറിവുകളുമായി അനാഥനായി അബിയെ കണ്ടെത്തിയത്. അവിടെനിന്നും കംഗാരുക്കളെ രക്ഷിക്കാനും വളർത്താനുമായി തുടങ്ങിയ സാങ്ച്വറിയിൽ അബിയെ കൊണ്ടുവന്നു. ഇവ വളർന്നു കഴിയുമ്പോൾ കാട്ടിലേക്ക് തിരികെ വിടാറുണ്ട്. എന്നാൽ ഇപ്പോൾ 10 വയസ്സായ അബിക്ക് ഇവിടം വിട്ട് പോകാൻ ഇഷ്‌ടമല്ലെന്ന് അധികൃതർ പറയുന്നു. തന്നെ രക്ഷിച്ചവരോടുളള നന്ദിയും സ്‌നേഹവും കടപ്പാടും മറന്ന് അബി എങ്ങോട്ട് പോകാനാണ് അല്ലേ !

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ