scorecardresearch
Latest News

മെറിൽ സ്റ്റീപ്പുമായി സ്വയം താരതമ്യം ചെയ്ത് കങ്കണ; ട്രോളുകളുമായി മലയാളികൾ

‘ലെ-കണകണ എന്നെ ഒന്നു സൂക്ഷിച്ചു നോക്കിയേ എന്തെങ്കിലും കുഴപ്പമുണ്ടോന്നു’ എന്നായിരുന്നു ഒരു ട്രോൾ

Kangana Ranaut, കങ്കണ റണാവത്ത്, kangana tweet, കങ്കണ ട്വീറ്റ്, malayalam trolls, ട്രോളുകൾ, troll malayalam, ie malaylam, ഐഇ മലയാളം

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വീറ്റിനെ ട്രോളുകളാണ് സോഷ്യൽ ലോകം. ഈ ഗ്രഹത്തിൽ മറ്റേതൊരു നടിയെക്കാളും കൂടുതൽ റേഞ്ച് തനിക്കുണ്ടെന്ന കങ്കണയുടെ ട്വീറ്റാണ് ട്രോളന്മാർ ഏറ്റെടുത്തത്. മലയാളികളും ഇക്കൂട്ടത്തിലുണ്ട്.

Read More: അടുത്ത വെക്കേഷൻ സിറിയയിൽ മതിയെന്ന് അല്ലിമോൾ; കാരണം കേട്ട് അമ്പരന്ന് പൃഥ്വിയും സുപ്രിയയും

‘ലെ-കണകണ എന്നെ ഒന്നു സൂക്ഷിച്ചു നോക്കിയേ എന്തെങ്കിലും കുഴപ്പമുണ്ടോന്നു’ എന്നായിരുന്നു മണിച്ചിത്രത്താഴ് സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തിന്റെ ഫൊട്ടോ പോസ്റ്റ് ചെയ്തുകൊണ്ടുളള ഒരു ട്രോളന്റെ മറുപടി. ചിലർ സന്തോഷ് പണ്ഡിറ്റുമായിട്ട് കങ്കണയെ താരതമ്യം ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ രസകരമായ ചില ട്രോളുകളുമുണ്ട്.

”ഈ ഗ്രഹത്തിലെ ഏതെങ്കിലുമൊരു നടിക്ക് എന്നേക്കാൾ കൂടുതൽ ബുദ്ധിയും റേഞ്ചും ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് ഞാൻ തയ്യാറാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്റെ അഹങ്കാരം ഞാൻ മാറ്റിവയ്ക്കാം. പക്ഷെ അതുവരെ അഭിമാനത്തോടെയുള്ള ആഡംബരം ഞാൻ തുടരും” ഇതായിരുന്നു കങ്കണയുടെ ട്വീറ്റ്. ഹോളിവുഡ് നടി മെറിൽ സ്ട്രീപ് ചെയ്തതുപോലെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്യാനും ഇസ്രായേൽ നടി ഗാൽ ഗാഡോട്ടിനെപ്പോലെ ആക്ഷനും ഗ്ലാമറും ഒത്തുചേർന്ന കഥാപാത്രങ്ങൾ ചെയ്യാനും തനിക്ക് സാധിക്കുമെന്നും കങ്കണ ട്വീറ്റിൽ പറഞ്ഞിരുന്നു.

റിലീസിനൊരുങ്ങുന്ന തന്റെ സിനിമകളായ ധാക്കട്, തലൈവി എന്നിവയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന സിനിമയാണ് ‘തലൈവി’. കങ്കണ​ റണാവത്ത് ആണ് ചിത്രത്തിൽ ജയലളിതയായി എത്തുന്നത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Kangana ranaut tweet malayalam fun trolls