എല്ലാം അറിയുന്നവരായി ലോകത്ത് ആരുമുണ്ടാകില്ല. എന്നാൽ ചിലർ തങ്ങളുടെ അറിവില്ലായ്മയെ മനപൂർവം മറച്ചു വെക്കാൻ ശ്രമിക്കുകയും എല്ലാം അറിയാമെന്ന് നടിക്കുകയും ചെയ്യും. ഇങ്ങനെ പലരും പല അമളികളിൽ ചെന്നു പെട്ട കഥകളും നമുക്കു മുന്നിലുണ്ട്. ഇവരിൽ നിന്നെല്ലാം വ്യത്യസ്തനായിരിക്കുകയാണ് നടൻ ജയറാം.

വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ റിപ്പോർട്ടറുടെ ഇംഗ്ലീഷ് ചോദ്യത്തിന്റെ മുന്നിൽ ഉത്തരം പറയാൻ ബുദ്ധിമുട്ടിയ ജയറാം എന്നെക്കാൾ നന്നായി മകൻ കാളിദാസൻ മറുപടി നൽകും എന്ന് തുറന്നുപറയുകയായിരുന്നു. സ്‌പെയിനില്‍ കാളയെ കൊല്ലുന്നതും ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ടുള്ള ചോദ്യമാണ് റിപ്പോർട്ടർ ചോദിച്ചത്.

ഉത്തരം തമിഴിൽ പറയാനായിരുന്നു ജയറാമിന്റെ ശ്രമം എന്നാൽ ഇംഗ്ലീഷിൽ സംസാരിക്കാൻ റിപ്പോർട്ടർ ആവശ്യപ്പെട്ടതോടെ മകനായ കാളിദാസ് നന്നായി ഇക്കാര്യം സംസാരിക്കുമെന്ന് പറഞ്ഞ് കാളിദാസിനെ ജയറാം വിളിച്ചു. തുടർന്ന് വന്ന കാളിദാസ് അടിപൊളിയായി അച്ഛന് പറയാനുള്ള റിപ്പോർട്ടർക്ക് പറഞ്ഞ് കൊടുക്കുകയായിരുന്നു.


കടപ്പാട്: 10G Media

അച്ഛന്റെയും മകന്റെയും ഈ മനപ്പൊരുത്തത്തിന് സോഷ്യൽ മീഡിയയുടെ കയ്യടിയും ലഭിക്കുന്നുണ്ട്. ഇംഗ്ലീഷിൽ സംസാരിക്കാൻ പ്രയാസമാണെന്ന് തുറന്നുപറഞ്ഞതിന് ജയറാമിനെ അഭിനന്ദിക്കുന്നുമുണ്ട് നിരവധിപ്പേർ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ