കാളിദാസ് ജയറാമിന്റെ ‘പൂമരം’ സിനിമയ്ക്കായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടാകുന്നു. ഓരോ ഓണവും വിഷുവും ക്രിസ്മസും വരുമ്പോഴും പൂമരത്തിന്റെ റിലീസ് ഉണ്ടാകുമെന്ന് ആരാധകർ കൊതിക്കും. ഇത്തവണത്തെ ക്രിസ്മസിനെങ്കിലും പൂമരം തിയേറ്ററിലെത്തുമെന്ന് ആരാധകർ കരുതി. പക്ഷേ ഇത്തവണയും പൂമരം മാത്രം എത്തിയില്ല.

പൂമരത്തിന്റെ റിലീസ് വൈകുന്നതിനെ നേരത്തെ ട്രോളുകളിലൂടെയാണ് ആരാധകർ കളിയാക്കിയത്. ഇത്തവണ ട്രോളൊക്കെ വിട്ട് ചിത്രത്തിന്റെ റിവ്യൂ എഴുതിയാണ് പലരും കളിയാക്കിയത്. രസകരമായ പല റിവ്യൂകളും ഇക്കൂട്ടത്തിലുണ്ട്. ചില റിവ്യൂകൾ കണ്ടിട്ട് ഇനി പൂമരം റിലീസായോ എന്നു സംശയിച്ചവരും ഉണ്ട്. സോഷ്യൽ മീഡിയയിൽ പൂമരത്തിന്റെ റിവ്യൂ നിറഞ്ഞപ്പോൾ അവയ്ക്ക് മറുപടിയുമായി കാളിദാസ് രംഗത്തെത്തി. ‘പൂമരം റിവ്യൂ കലക്കി അടിപൊളി’ എന്നായിരുന്നു കാളിദാസന്റെ കമന്റ്.

കാളിദാസന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ് പൂമരം. എബ്രിഡ് ഷൈൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook