scorecardresearch

'ഈ വരവിന് വട്ടം വെക്കാൻ ഒരുത്തനും ഇന്ന് കളത്തിൽ ഇല്ല'; മമ്മൂട്ടിയുടെ ചിത്രത്തിൽ ആരാധകന്റെ കമന്റ്

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kalamkaval

ചിത്രം: ഫേസ്ബുക്ക്

ഏറെ കാലത്തിനു ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമാണ് ജിതിൻ കെ. ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'കളങ്കാവൽ.' ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. നവംബർ 27-നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുന്നത്.

Advertisment

ഇപ്പോഴിതാ, മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിലെ ഒരു പോസ്റ്ററാണ് ഓൺലൈനിൽ ശ്രദ്ധനേടുന്നത്. കൈയ്യിൽ സിഗരറ്റുമായി സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രം ഫേസ്ബുക്ക് കവർ പിക്ചറായാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ആരാധകരടക്കം നിരവധി ആളുകളാണ് ചിത്രത്തിൽ കമന്റുമായെത്തുന്നത്.

Also Read: "ഇതാണ് ഞങ്ങ പറഞ്ഞ വില്ലൻ;" വിസ്മയിപ്പിക്കാൻ മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ട്രെയിലർ

ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്ന് പലരും കമന്റ് ബോക്സിൽ കുറിച്ചിട്ടുണ്ട്. "ശബ്ദം കൊണ്ടും രൂപം കൊണ്ടും ഭാവം കൊണ്ടും വിസ്മയിപ്പിക്കാൻ അയാൾക്കേ കഴിയൂ, സ്വാഗതം മമ്മൂക്ക", "അറിയാലോ മമ്മൂക്കയാ.... കളം നിറഞ്ഞാടും, കാണണ്ടേ", "എന്റെ ഇക്കാ ഒന്ന് പെട്ടെന്ന് ആവട്ടെ", "ഒറ്റ തീർപ്പിൽ കണക്കുകൾ തീർക്കാൻ രാജാവ് വരുന്നു, ഈ വരവിന് വട്ടം വെക്കാൻ ഒരുത്തനും ഇന്ന് കളത്തിൽ ഇല്ല" എന്നിങ്ങനെയാണ് പോസ്റ്റിനു ലഭിച്ച കമന്റുകളിൽ ചിലത്.

Advertisment

Also Read: മൂത്തോനായി വാപ്പിച്ചി വരും, ഞങ്ങൾ ഒരുമിക്കുന്ന ആദ്യചിത്രമായിരിക്കും അത്: ദുൽഖർ സൽമാൻ

അതേസമയം, വിനായകനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക വേഷത്തിലാകും എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. മ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവൽ.

Read More:  "വെറും വയറ്റിൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ;" വീണ്ടും തരംഗമായി ഓലിക്കര സോജപ്പന്‍

Mammootty Vinayakan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: